ഭരണഘടനാ മൂല്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ നിസ്സാരമല്ല:മുഖ്യമന്ത്രി| Pinarayi Vijayan – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Wednesday, February 1, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടം; റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി

    കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടം; റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി

    ധൻബാദിലെ അപ്പാർട്മെന്റിൽ വൻ തീപിടിത്തം; 14 പേർ മരിച്ചു

    ധൻബാദിലെ അപ്പാർട്മെന്റിൽ വൻ തീപിടിത്തം; 14 പേർ മരിച്ചു

    സ്‌കൂൾ സമയമാറ്റം; ആദ്യമേ സമ്മർദ്ദം ഉണ്ടാക്കേണ്ട കാര്യമില്ല, എം.വി ഗോവിന്ദൻ മാസ്റ്റർ

    വിഴിഞ്ഞം സമരം; സർക്കാർ ഇടപെട്ടത് കൃത്യമായി, എം.വി ഗോവിന്ദൻമാസ്റ്റർ

    ശാന്തി ഭൂഷന്റെ വിയോഗം ജനാധിപത്യ വിശ്വാസികള്‍ക്കും നീതിന്യായ സമൂഹത്തിനും കനത്ത നഷ്ടം: മുഖ്യമന്ത്രി

    ശാന്തി ഭൂഷന്റെ വിയോഗം ജനാധിപത്യ വിശ്വാസികള്‍ക്കും നീതിന്യായ സമൂഹത്തിനും കനത്ത നഷ്ടം: മുഖ്യമന്ത്രി

    അലഹബാദ്, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്ത് കൊളീജിയം

    അലഹബാദ്, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്ത് കൊളീജിയം

    കോഴിക്കോട്ട് കാണാതായ ദീപകിനെ ഗോവയില്‍ കണ്ടെത്തി

    കോഴിക്കോട്ട് കാണാതായ ദീപകിനെ ഗോവയില്‍ കണ്ടെത്തി

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

ഭരണഘടനാ മൂല്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ നിസ്സാരമല്ല:മുഖ്യമന്ത്രി| Pinarayi Vijayan

by newzkairali
2 months ago
ഭരണഘടനാ മൂല്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ നിസ്സാരമല്ല:മുഖ്യമന്ത്രി| Pinarayi Vijayan
Share on FacebookShare on TwitterShare on Whatsapp

Read Also

സംഘപരിവാർ ഗാന്ധിജിയെ എക്കാലവും ഭയപ്പെടുന്നു: മുഖ്യമന്ത്രി

സംഘപരിവാര്‍ ഗാന്ധിജിയെ എക്കാലവും ഭയപ്പെടുന്നു:മുഖ്യമന്ത്രി

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദു ചെയ്യാന്‍ നടപടിയെടുക്കണം: മുഖ്യമന്ത്രി

ADVERTISEMENT

ഭരണഘടനാ മൂല്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ നിസ്സാരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍( Pinarayi Vijayan). വെല്ലുവിളികളെ പ്രതിരോധിക്കാന്‍ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഉയര്‍ന്ന ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ പോലും ഉപയോഗിക്കപ്പെടുന്നു എന്നത് ഈ ഭരണഘടനാ ദിനത്തിന്റെ ഉത്കണ്ഠകളില്‍ ഒന്നാണ്.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് രാജ്യത്ത് നടന്നുക്കൊണ്ടിരിക്കുന്നത്.ഫെഡറലിസം വിസ്മരിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണ രൂപം:-

ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് ഇന്നേക്ക് 73 വര്‍ഷം പൂര്‍ത്തിയാവുകയാണ്. 1946 മുതല്‍ 1949 വരെയുള്ള മൂന്നു വര്‍ഷകാലയളവില്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നടത്തിയ ദീര്‍ഘവും ചരിത്രപ്രസിദ്ധവുമായ സംവാദങ്ങള്‍ക്കൊടുവിലാണ് ജനങ്ങള്‍ അവര്‍ക്കായി നല്‍കിയ ഭരണഘടന രൂപംകൊണ്ടത്. ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കായാണ് നമ്മുടെ രാജ്യത്തെ ഭരണഘടന വിഭാവനം ചെയ്തത്.ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങള്‍ സ്വാംശീകരിച്ച് മൗലികാവകാശങ്ങളും പൗരസ്വാതന്ത്ര്യങ്ങളും സാമ്പത്തിക സമത്വവും വിഭാവന ചെയ്തുകൊണ്ടാണ് ഭരണഘടനയ്ക്ക് രൂപം നല്‍കിയത്.

സ്വാതന്ത്ര്യലബ്ധിക്കുശേഷവും നിലനിന്ന സാമ്പത്തിക അസമത്വവും സാമൂഹ്യ ഉച്ചനീചത്വവും ഭരണഘടനാ മൂല്യങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതിന് തടസ്സമായി. ജനകീയ സമരങ്ങളും നിയമപോരാട്ടങ്ങളും അവകാശസംരക്ഷണത്തിനായി നടന്നു.പൗരാവകാശ സംരക്ഷണത്തിനായി സ്വതന്ത്ര ഇന്ത്യയില്‍ നടത്തിയ വിഖ്യാതമായ നിയമ പോരാട്ടമാണ് എ.കെ. ഗോപാലന്‍ Vs സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന കേസ്. സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എ.കെ.ജി നടത്തിയ നിയമപോരാട്ടം അന്ന് വിജയം കണ്ടില്ലെങ്കിലും ആ കേസിലെ ന്യൂനപക്ഷ വിധി ശരിയായിരുന്നുവെന്ന് ദശാബ്ദങ്ങള്‍ക്കുശേഷം സുപ്രീംകോടതി ആധാര്‍ കേസിന്റെ വിധിയിലൂടെ അംഗീകരിക്കുകയുണ്ടായി.

ഭൂപരിഷ്‌കരണത്തിനും സാമ്പത്തിക സമത്വത്തിനും വേണ്ടിയുള്ളതും തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കും എതിരെയുള്ളതുമായ വിവിധ പോരാട്ടങ്ങള്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ സ്വാതന്ത്ര്യത്തിനുശേഷം തുടരുകയാണ്. ജനങ്ങള്‍ ജനങ്ങള്‍ക്കായി നല്‍കിയ ഭരണഘടന അവര്‍ തന്നെ സംരക്ഷിക്കേണ്ട പോരാട്ടങ്ങളിലാണ് ജനങ്ങളും അവര്‍ക്ക് നേതൃത്വം നല്‍കുന്ന ബഹുജനപ്രസ്ഥാനങ്ങളും ഏര്‍പ്പെട്ടിട്ടുള്ളത്.
ഇന്ന് നമ്മുടെ രാജ്യത്ത് മതനിരപേക്ഷ, ജനാധിപത്യ, ഫെഡറല്‍ മൂല്യങ്ങള്‍ കനത്ത വെല്ലുവിളി നേരിടുകയാണ്. പൗരത്വം മതാടിസ്ഥാനത്തിലാക്കാനുള്ള നീക്കങ്ങളും ഉണ്ടാവുന്നു. സമ്പദ്ഘടനയുടെ കൂറ്റന്‍ തൂണുകളാകണമെന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റഴിക്കപ്പെടുന്നു.

തൊഴിലെടുക്കുന്നവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുന്നു. ഭരണഘടനയുടെ നിര്‍ദ്ദേശകഉന്നതവിദ്യാഭ്യാസ മേഖലയില്‍ മതനിരപേക്ഷ തത്വങ്ങള്‍ അട്ടിമറിക്കപ്പെടുന്നു. തത്വങ്ങള്‍ക്ക് കടകവിരുദ്ധമായ നയപരിപാടികള്‍ പ്രത്യക്ഷമായും പരോക്ഷമായും നടപ്പാക്കുന്നു. ഇവയെല്ലാം നിയമപരമായും പൊതുമണ്ഡലങ്ങളിലെ പ്രതിഷേധങ്ങളിലൂടെയും എതിര്‍ക്കപ്പെടുന്നുണ്ട്. ഈ എതിര്‍പ്പ് ഭരണഘടനാ സംരക്ഷണത്തിന്റെ ശബ്ദമാണ്. നമ്മുടെ ബഹുസ്വരതയെ ഇല്ലായ്മ ചെയ്യാനും പിന്തിരിപ്പന്‍ ആശയങ്ങള്‍ വരുംതലമുറയുടെ മനസ്സില്‍ കുത്തിനിറയ്ക്കാനുമായി പാഠപുസ്തകങ്ങളുടെ ഉള്ളടക്കം മാറ്റുന്ന അപകടകരമായ പ്രക്രിയയാണ് നടക്കുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്ത് ശാസ്ത്ര അവബോധം തര്‍ക്കാനുള്ള പരീക്ഷണങ്ങളാണ് നടക്കുന്നത്. ശാസ്ത്ര അവബോധ നിര്‍മ്മിതി ഭരണഘടനയുടെ അടിസ്ഥാന കടമകളിലൊന്നാണ്. അതാണ് തൃണവല്‍ഗണിക്കപ്പെടുന്നത്. സംതൃപ്തമായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവും ചലിക്കുന്ന തദ്ദേശസര്‍ക്കാരുകളും എന്ന യഥാര്‍ഥ ഫെഡറല്‍ സങ്കല്‍പ്പം സാര്‍ഥകമാകാന്‍ കടമ്പകള്‍ സൃഷ്ടിക്കപ്പെടുന്നു എന്നതും ഭരണഘടന നേരിടുന്ന വലിയ വെല്ലുവിളിയാണ്.

ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തിന്റെ വികസന യജ്ഞത്തില്‍ കേന്ദ്ര സര്‍ക്കാരുമായി തുല്യപങ്കാളിത്തം വഹിക്കേണ്ടവയാണെന്ന അടിസ്ഥാന ജനാധിപത്യ തത്വം വിസ്മരിക്കപ്പെടുകയാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഉയര്‍ന്ന ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ പോലും ഉപയോഗിക്കപ്പെടുന്നു എന്നതും ഈ ഭരണഘടനാ ദിനത്തിന്റെ ഉത്കണ്ഠകളില്‍ ഒന്നാണ്. നമ്മുടെ ഭരണഘടന, അത് അംഗീകരിക്കപ്പെട്ടതിന്റെ 73-ാം വാര്‍ഷികത്തിലും നേരിടുന്ന വെല്ലുവിളികള്‍ നിസ്സാരമല്ല. അത്തരം വെല്ലുവിളികളെ പ്രതിരോധിക്കാനും ഭരണഘടനാ മൂല്യങ്ങളും തത്വങ്ങളും കാത്തുസൂക്ഷിക്കാനും സംരക്ഷിക്കാനും നാം പ്രതിജ്ഞ പുതുക്കേണ്ട സന്ദര്‍ഭം കൂടിയാണ് ഈ ദിനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: constitution dayFB PostPinarayi Vijayan
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടം; റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി
Kerala

കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടം; റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി

January 31, 2023
ധൻബാദിലെ അപ്പാർട്മെന്റിൽ വൻ തീപിടിത്തം; 14 പേർ മരിച്ചു
Big Story

ധൻബാദിലെ അപ്പാർട്മെന്റിൽ വൻ തീപിടിത്തം; 14 പേർ മരിച്ചു

January 31, 2023
സ്‌കൂൾ സമയമാറ്റം; ആദ്യമേ സമ്മർദ്ദം ഉണ്ടാക്കേണ്ട കാര്യമില്ല, എം.വി ഗോവിന്ദൻ മാസ്റ്റർ
Big Story

വിഴിഞ്ഞം സമരം; സർക്കാർ ഇടപെട്ടത് കൃത്യമായി, എം.വി ഗോവിന്ദൻമാസ്റ്റർ

January 31, 2023
ശാന്തി ഭൂഷന്റെ വിയോഗം ജനാധിപത്യ വിശ്വാസികള്‍ക്കും നീതിന്യായ സമൂഹത്തിനും കനത്ത നഷ്ടം: മുഖ്യമന്ത്രി
Kerala

ശാന്തി ഭൂഷന്റെ വിയോഗം ജനാധിപത്യ വിശ്വാസികള്‍ക്കും നീതിന്യായ സമൂഹത്തിനും കനത്ത നഷ്ടം: മുഖ്യമന്ത്രി

January 31, 2023
അലഹബാദ്, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്ത് കൊളീജിയം
Big Story

അലഹബാദ്, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്ത് കൊളീജിയം

January 31, 2023
കോഴിക്കോട്ട് കാണാതായ ദീപകിനെ ഗോവയില്‍ കണ്ടെത്തി
Kerala

കോഴിക്കോട്ട് കാണാതായ ദീപകിനെ ഗോവയില്‍ കണ്ടെത്തി

January 31, 2023
Load More

Latest Updates

കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടം; റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി

ധൻബാദിലെ അപ്പാർട്മെന്റിൽ വൻ തീപിടിത്തം; 14 പേർ മരിച്ചു

വിഴിഞ്ഞം സമരം; സർക്കാർ ഇടപെട്ടത് കൃത്യമായി, എം.വി ഗോവിന്ദൻമാസ്റ്റർ

ശാന്തി ഭൂഷന്റെ വിയോഗം ജനാധിപത്യ വിശ്വാസികള്‍ക്കും നീതിന്യായ സമൂഹത്തിനും കനത്ത നഷ്ടം: മുഖ്യമന്ത്രി

അലഹബാദ്, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്ത് കൊളീജിയം

കോഴിക്കോട്ട് കാണാതായ ദീപകിനെ ഗോവയില്‍ കണ്ടെത്തി

Don't Miss

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”
Big Story

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

January 25, 2023

ഭരത് ഗോപി ഇല്ലാത്ത 15 വര്‍ഷങ്ങള്‍….

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടം; റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി January 31, 2023
  • ധൻബാദിലെ അപ്പാർട്മെന്റിൽ വൻ തീപിടിത്തം; 14 പേർ മരിച്ചു January 31, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE