ADVERTISEMENT
ഇനിയും വേണ്ടത്ര വിദ്യാര്‍ത്ഥികള്‍ ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത വൈപുല്യമുള്ളതാണ് ശാസ്ത്ര സാങ്കേതിക മ്യൂസിയം. ഈ സാധ്യതകളിലേയ്ക്ക് വിദ്യാര്‍ത്ഥിലോകത്തിന്റെ കൂടുതല്‍ ശ്രദ്ധ കൊണ്ടുവരാന്‍ മൂന്നുമാസം നീളുന്ന പഠനസന്ദര്‍ശന പരിപാടിയ്ക്ക് – സൈറ്റക് – ശാസ്ത്രസാങ്കേതിക മ്യൂസിയം & പ്രിയദര്‍ശിനി പ്ലാനറ്റേറിയത്തില്‍ തുടക്കം കുറിച്ചതായി മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-
ഇനിയും വേണ്ടത്ര വിദ്യാര്‍ത്ഥികള്‍ ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത വൈപുല്യമുള്ളതാണ് ശാസ്ത്ര സാങ്കേതിക മ്യൂസിയം. ഈ സാധ്യതകളിലേയ്ക്ക് വിദ്യാര്‍ത്ഥിലോകത്തിന്റെ കൂടുതല്‍ ശ്രദ്ധ കൊണ്ടുവരാന്‍ മൂന്നുമാസം നീളുന്ന പഠനസന്ദര്‍ശന പരിപാടിയ്ക്ക് – സൈറ്റക് (സയന്റിഫിക്ക് ടെമ്പരമെന്റ് ആന്‍ഡ് അവയര്‍നെസ്സ് ക്രിയേഷന്‍) – ശാസ്ത്രസാങ്കേതിക മ്യൂസിയം & പ്രിയദര്‍ശിനി പ്ലാനറ്റേറിയത്തില്‍ തുടക്കം കുറിച്ചു.
ശാസ്ത്രീയവിദ്യാഭ്യാസ മാതൃകകള്‍ സൃഷ്ടിച്ചും വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിമുഖ്യം പ്രോത്സാഹിപ്പിച്ചും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പിന്നിട്ട അറുപതു വര്‍ഷങ്ങള്‍ക്കുള്ള ആദരം കൂടിയായാണ് ‘സൈറ്റക്’.
ഡോ. ജഗദീശ് ചന്ദ്രബോസ് ദിനമായ നവംബര്‍ 30 മുതല്‍ ദേശീയശാസ്ത്ര ദിനമായ ഫെബ്രുവരി 28 വരെയാണ് ഓരോ ദിവസവും ഓരോ സ്‌കൂളുകളില്‍നിന്നായി അറുപതില്‍ കുറയാത്ത കുട്ടികളുടെ സംഘം പഠനസന്ദര്‍ശനത്തിന് എത്തുന്ന രീതിയിലാണ് ‘സൈറ്റക്’ ഒരുക്കിയിരിക്കുന്നത്.
ഓരോരോ സ്‌കൂളായെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്യാലറികളും പ്രദര്‍ശനങ്ങളും വിശദമായി കാണാനും സംശയനിവൃത്തി വരുത്താനും അവസരമൊരുക്കിയിട്ടുണ്ട്. തുടര്‍ന്ന്, ഒരു മണിക്കൂര്‍ നീണ്ട ശാസ്ത്രാവബോധ ക്ലാസ്സും വിദഗ്ധരുടെ നേതൃത്വത്തില്‍ നടക്കും.
കണ്ടാലും തീരാത്ത കൗതുകക്കാഴ്ചകള്‍ കണ്ടറിയാന്‍ വിദ്യാലയങ്ങള്‍ക്ക് ശാസ്ത്രസാങ്കേതിക മ്യൂസിയത്തിലേക്ക് സുസ്വാഗതം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.