ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്;ലീഡ് നില മാറിമറിയുന്നു; ആംആദ്മി മുന്നില്‍

ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയും ആംആദ്മി പാര്‍ട്ടിയും തമ്മില്‍ ഇഞ്ചോടിഞ്ചു പോരാട്ടം. ലീഡ് നില മാറിമറിയു്‌നനു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നേരിയ സീറ്റുകള്‍ക്ക് ആംആദ്മി പാര്‍ട്ടി മുന്നിലാണ്.

ആകെയുള്ള 250 വാര്‍ഡുകളില്‍ 133 ഇടത്താണ് ആംആദ്മി ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. 104 സീറ്റില്‍ ബിജെപി മുന്നിലുണ്ട്. കോണ്‍ഗ്രസ് പത്തിടത്തും മറ്റുള്ളവര്‍ മൂന്നിടത്തും ലീഡ് ചെയ്യുന്നു.

ബിജെപി പത്തു സീറ്റില്‍ ജയം നേടിയതായി തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ചു. ആംആദ്മി ആറു വാര്‍ഡുകള്‍ നേടി. ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ലയിപ്പിച്ച ശേഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News