കൊടുവള്ളിയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

കോഴിക്കോട് കൊടുവള്ളിയില്‍ അഞ്ചു ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കളരാന്തിരി സ്വദേശി ജിസാറാണ് പൊലീസിന്റെ പിടിയിലായത്. കൊടുവള്ളിയിലെ വിനോദ സഞ്ചാര കേന്ദ്രമായ നെടുമലയില്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ കാറില്‍ നിന്നാണ് മാരക മയക്കുമരുന്നായ എം ഡി എം എ പിടികൂടിയത്. പോലീസ് നടത്തിയ വാഹനപരിശോധനക്കിടയിലാണ് ഗ്ലാസില്‍ കൂളിംഗ് പതിച്ച കാര്‍ ശ്രദ്ധയില്‍ പെട്ടത്.

തുടര്‍ന്ന് കാര്‍ പരിശോധിച്ചപ്പോള്‍അഞ്ചു ഗ്രാമോളം എം ഡി എം എ യും തൂക്കി വില്‍ക്കാനുള്ള ഇലക്ട്രോണിക് തുലാസ്, കവറുകള്‍, വലിക്കാനുള്ളഉപകരണം എന്നിവ കണ്ടെത്തി. സംഭവത്തില്‍ കാറിലുണ്ടായിരുന്ന കൊടുവള്ളി കളരാന്തിരി സ്വദേശി ജിസാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന്ചില്ലറ വില്‍പ്പന നടത്തുന്നയാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

വില്‍പ്പനക്കൊപ്പം മയക്കുമരുന്ന് ഉപയോഗത്തിനുള്ള സൗകര്യവും ജിസാര്‍ ഒരുക്കുന്നുണ്ട്. കഴിഞ്ഞ ദിവസംതാമരശ്ശേരി ചുങ്കത്ത് നിന്നും ക്രൈം സ്‌ക്വാഡ് എംഡിഎംഎ പിടികൂടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News