ചൈനീസ് അക്രമണം: ഇന്ത്യക്ക് അമേരിക്കയുടെ പിന്തുണ

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പുതിയ സംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് അമേരിക്ക.നിയന്ത്രണ രേഖയില്‍ ചൈനീസ് സൈന്യം സംഘബലം വർദ്ധിപ്പിക്കുന്നതായും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായും ശ്രദ്ധയിൽപ്പെട്ടു.സാഹചര്യം നിയന്ത്രണ വിധേയമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പെട്ടെന്ന് ഇല്ലാതായതിൽ സന്തോഷമുണ്ട്. അതിർത്തി തർക്കം ചർച്ച ചെയ്യാൻ നിലവിലുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കാൻ ഇന്ത്യയെയും ചൈനയെയും അമേരിക്ക പ്രോത്സാഹിപ്പിക്കുകയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞു.

ഡിസംബർ 9 ന് അരുണാചൽ പ്രദേശിലെ തവാങ്ങലാണ് ഇന്ത്യ-ചൈന സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടമുട്ടലുണ്ടായത്.നിയന്ത്രണ രേഖ ലംഘിച്ച് രാജ്യാതിർത്തിയിലേക്ക് പ്രവേശിച്ച ചൈനീസ് സൈന്യം ഇന്ത്യൻ സൈന്യത്തിൻ്റെ തിരിച്ചടിയെ തുടർന്ന് പിൻവാങ്ങുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here