
ഖത്തര്‍ ലോകകപ്പില്‍ മിന്നും വിജയം നേടിയ അര്‍ജന്റീനിയന്‍ നായകന്‍ ലയണല്‍ മെസ്സിയെ അഭിനന്ദിച്ച് ബ്രസീല്‍ സൂപ്പര്‍താരവും പിഎസ്ജിയിലെ സഹതാരവുമായ നെയ്മര്‍. ‘അഭിനന്ദനങ്ങള്‍ സഹോദരാ’ എന്നാണ് നെയ്മര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. പോസ്റ്റിനൊപ്പം ഗോള്‍ഡന്‍ ബോളുമായി ലോകകപ്പിനെ തലോടുന്ന മെസ്സിയുടെ ഫോട്ടോയും നെയ്മര്‍ പങ്കുവെച്ചിട്ടുണ്ട്. ട്വിറ്ററിലും ഫേസ്ബുക്കിലും ഉള്‍പ്പെടെ പങ്കുവെച്ച കുറിപ്പ് ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റായിരുന്നു കാനറി പട ഖത്തറില്‍ നിന്ന് മടങ്ങിയത്. അതേസമയം അര്‍ജന്റീനിയന്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നില്ലെന്ന് ലയണല്‍ മെസ്സി പ്രഖ്യാപിച്ചു. ഒരു ചാമ്പ്യനായി കളിക്കുന്നത് തുടരാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും മെസ്സി പറഞ്ഞു.
ഖത്തര്‍ ലോകകപ്പിലെ മാന്‍ ഓഫ് ദി മാച്ചും, മാന്‍ ഓഫ് ദി ടൂര്‍ണമെന്റും ലയണല്‍ മെസ്സിയാണ്. ഗോള്‍ഡന്‍ ബോളും, ലോകകപ്പുമായുമാണ് മെസ്സി ഖത്തറില്‍ നിന്ന് മടങ്ങുന്നത്.
Felicidades Hermano 👏🏽 #leomessi pic.twitter.com/5XClpQf15y
— Neymar Jr (@neymarjr) December 18, 2022
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here