ബലൂചിസ്ഥാനിൽ വൻ തീപിടുത്തം

പാകിസ്താൻ അധീനതയിലുള്ള ബലൂചിസ്ഥാൻ പ്രവിശ്യയിൽ വൻ തീപിടുത്തം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ 12 പേർ മരിച്ചു. 25 പേർക്ക് ഗുരുതര പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. ലാസ്ബെല ജില്ലയിലെ ഷോപ്പിൽ ഗ്യാസ് നിറക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചതായിട്ടാണ് റിപ്പോർട്ടുകൾ

മറ്റ് സിലിണ്ടറുകളിലേക്കും സമീപ കടകളിലേക്കും തീ പടർന്നതോടെ 4 കടകൾ കത്തി നശിച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി ബൈക്കുകളും നശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News