കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ കൊള്ളയടിക്കാന്‍ സൗകര്യമൊരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍: ഡോ.വിജു കൃഷ്ണന്‍

കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ കൊള്ളയടിക്കാന്‍ സൗകര്യമൊരുക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് കിസാന്‍ സഭ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ.വിജു കൃഷ്ണന്‍. കര്‍ഷകര്‍ ദാരിദ്ര്യത്തിലേക്ക് കൂടുതല്‍ വീണുവെന്നും വിജു കൃഷ്ണന്‍ പറഞ്ഞു. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും ദരിദ്ര കര്‍ഷകരുടെ വോട്ടു വാങ്ങിയാണ് ബിജെപി അധികാരത്തിലെത്തിയത്. എന്നാല്‍, പിന്നീടവരെ അവഗണിച്ചു. കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാന്‍ സൗകര്യമൊരുക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും ഡോ.വിജു കൃഷ്ണന്‍ പറഞ്ഞു. ഈ മാസം 26ന് അഖിലേന്ത്യാ തലത്തില്‍ വിപുലമായ കര്‍ഷകമാര്‍ച്ചുകളും പ്രതിഷേധങ്ങളും സംഘടിപ്പിക്കും.

ദേശാഭിമാനി 80-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിജു കൃഷ്ണന്‍. ചടങ്ങില്‍ സിപിഐഎം ജില്ലാ സെക്രട്ടറി അധ്യക്ഷത വഹിച്ചു. ടോം പനയ്ക്കല്‍, സി കെ രാജേന്ദ്രന്‍, എന്‍ എന്‍ കൃഷ്ണദാസ്, കെ എസ് മണി തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here