നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേര് നൽകാമായിരുന്നു; വിമർശനവുമായി കെ.മുരളീധരൻ എം.പി

ഉമ്മൻചാണ്ടി സർക്കാരിന് പരോക്ഷ വിമർശനവുമായി കെ.മുരളീധരൻ എം.പി. സാഹചര്യങ്ങൾ ഉണ്ടായിട്ടും കെ.കരുണാകരന് സ്മാരകം നിർമിക്കാത്തത് മോശമാണെന്ന് എം.പി പറഞ്ഞു.

ഒരു ദേശീയ നേതാവായിട്ടും കെ.കരുണാകരന്റെ പേരിൽ ഇത്രയും കാലമായിട്ടും സ്മാരകം നിർമിക്കാനാകാത്തതിനെ എം.പി കുറ്റപ്പെടുത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേര് നൽകാമായിരുന്നു. 2011 മുതൽ 2014 വരെ കേരളവും കേന്ദ്രവും കോൺഗ്രസ് ഭരിച്ചിട്ടും അതിന് മുതിരാത്തത് ദുഖകരമാണ്. എന്നിട്ടും എന്തുകൊണ്ട് സർക്കാർ അതിന് ശുപാർശ ചെയ്തില്ല എന്നും മുരളീധരൻ കുറ്റപ്പെടുത്തി.

കോൺഗ്രസ് പുനഃസംഘടന വൈകുന്നതിനെയും മുരളീധരൻ വിമർശിച്ചു. സി.പി.ഐ.എം വീട് കയറി പ്രചാരണം നടത്തുന്നു, ബി.ജെ.പി പ്രോഗ്രസ്സ് റിപ്പോർട് വെക്കുന്നു. എന്നാൽ കോൺഗ്രസ് ഇപ്പോഴും പാർട്ടി പുനഃസംഘടനയുമായി നടക്കുന്നു. അലക്ക് കഴിഞ്ഞിട്ട് കാശിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലാണ് കോൺഗ്രസ്സെന്നും ഇനിയൊരു തോൽവി താങ്ങാൻ പാർട്ടിക്ക് ശേഷിയില്ലായെന്നും എം.പി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News