സാമൂഹ്യ പ്രതിബദ്ധതയുള്ള വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്: മന്ത്രി വി ശിവന്‍കുട്ടി

പൊതു വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത് ഇടതു സര്‍ക്കാരിന്റെ ചരിത്രപരമായ നേട്ടമാണന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. സാമൂഹ്യ പ്രതിബദ്ധതയോട് കൂടിയുള്ള വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

എടത്തനാട്ടുകര ചളവ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നിര്‍മിച്ച 8 ക്ലാസ് മുറികളുടെ ഉദ്ഘാടനം നിര്‍വഹി്ക്കുകയായിരുന്നു മന്ത്രി വി ശിവന്‍കുട്ടി. കിഫ്ബി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവിട്ടാണ് ചളവ ജി യു പി സ്‌കൂളില്‍ കെട്ടിടം നിര്‍മ്മിച്ചത്. ചടങ്ങില്‍ എംഎല്‍എ എന്‍ ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. വി. കെ. ശ്രീകണ്ഠന്‍ എംപി തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here