ഉമ്മന്‍ചാണ്ടിക്ക് കുടുംബം ചികിത്സ നിക്ഷേധിക്കുന്നു; ആരോപണവുമായി അലക്‌സ് ചാണ്ടി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിക്ക് കുടുംബം ചികിത്സ നിക്ഷേധിക്കുന്നൂവെന്ന ആരോപണവുമായി അടുത്ത ബന്ധുക്കള്‍. രോഗം കണ്ടുപിടിച്ചിട്ടും ചികിത്സ നിഷേധിച്ചത് മകന്‍ ചാണ്ടി ഉമ്മനും ഭാര്യ മറിയാമ്മയുമെന്ന് ഉമ്മന്‍ചാണ്ടിയുടെ സഹോദരന്‍ അലക്‌സ് ചാണ്ടി പറഞ്ഞു. സഹോദരന് ചികിത്സ നിഷേധിക്കുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും സഹോദരന്‍ പറഞ്ഞു.

പാര്‍ട്ടിയുടെ പൂര്‍ണ്ണമായ പിന്തുണ കുടുംബത്തിനും ചികിത്സയ്ക്കുമുണ്ടെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസന്‍ വ്യക്തമാക്കി. അതേസമയം, വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു. സൗഹൃദസന്ദർശനത്തിനായാണ് വന്നതെന്നും രാഷ്ട്രീയകാര്യങ്ങൾ ആണ് സംസാരിച്ചതെന്നും എകെ ആന്റണി പ്രതികരിച്ചു. ചികിത്സ നിഷേധിച്ച വിഷയത്തിൽ പ്രതികരിക്കാൻ താൽപര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നൂവെന്നാണ് ഇപ്പോൾ പ്രചരിക്കുന്നത്. എന്നാൽ ഈ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയും മകനും പൂര്‍ണമായി നിഷേധിച്ചിരുന്നു.

ജര്‍മനിയിലെ ചികിത്സയ്ക്ക് ശേഷം ബംഗളുരുവില്‍ ഉമ്മന്‍ ചാണ്ടി ചികിത്സ തേടിയിരുന്നു. ഇതിന്റെ തുടര്‍ ചികിത്സയ്ക്ക് പോകേണ്ട ദിവസം കഴിഞ്ഞിട്ടും പോകാതിരുന്നതാണ് വിവാദത്തിന് ഇടയാക്കിയതെന്നാണ് സൂചനകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News