
കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറെ എംഎസ്എഫ് പ്രവര്‍ത്തകര്‍ ഓഫീസില്‍ പൂട്ടിയിട്ടു. സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് അനാവശ്യമായി വൈകിപ്പിക്കുന്നുവെന്നും, എസ്എഫ്‌ഐ നിര്‍ദേശമനുസരിച്ച് എംഎസ്എഫ് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെ അയോഗ്യനാക്കാന്‍ വി സി കൂട്ടുനില്‍ക്കുന്നുവെന്നും ആരോപിച്ചാണ് എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
അരമണിക്കൂറോളം ഓഫീസിനകത്ത് കുടുങ്ങിയ വൈസ് ചാന്‍സലര്‍ എം കെ ജയരാജിനെ പിന്നീട് പൊലീസ് എത്തിയാണ് പുറത്തിറക്കിയത്. സര്‍വകലാശാല അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന് മുന്നില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here