ഗാസയെ ആക്രമിക്കാന്‍ ഇസ്രയേല്‍ സൈന്യത്തിന് ഉപകരണങ്ങള്‍ നല്‍കുന്ന രണ്ടു കമ്പനികളുമായി ബിസിനസ് അവസാനിപ്പിച്ച് നോര്‍വയിലെ ഏറ്റവും വലിയ പെന്‍ഷന്‍ ഫണ്ടായ കെഎല്‍പി.
അമേരിക്കന്‍ കമ്പനിയായ ഓഷ്‌കോഷുമായും ജര്‍മ്മന്‍ കമ്പനിയായ തൈസെന്‍ക്രൂപ്പുമായാണ് കെഎല്‍പി ബന്ധം ഉപേക്ഷിച്ചത്. ട്രക്കുകളും സൈനിക വാഹനങ്ങളും നിര്‍മ്മിക്കുന്ന അമേരിക്കന്‍ കമ്പനിയാണ് ഓഷ്‌കോഷ്.
വ്യാവസായിക യന്ത്രങ്ങള്‍ മുതല്‍ യുദ്ധക്കപ്പലുകള്‍ വരെ നിര്‍മ്മിക്കുന്ന ജര്‍മ്മന്‍ കമ്പനിയാണ് തൈസെന്‍ക്രൂപ്പുമാണ്.
2024ല്‍ ജൂണില്‍ ഇരു കമ്പനികളും ഇസ്രയേല്‍ സൈന്യത്തിന് ആയുധങ്ങളും ഉപകരണങ്ങളും നല്‍കുന്നതായി കെഎല്‍പി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇരു കമ്പനികളും നിക്ഷേപ മാര്‍ഗങ്ങള്‍ ലംഘിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഞങ്ങളുടെ നിക്ഷേപത്തില്‍ നിന്നും അവരെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും കെഎല്‍പി മേധാവി കിരണ്‍ അസീസ് വ്യക്തമാക്കി.
Norway’s biggest pension fund, KLP stopped investment portfolio with two companies supplying weapons to Israel to attack Gaza
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

