
ഛത്തിസ്ഗഡില്‍ ബീജാപൂര്‍, കാന്‍ഗീര്‍ എന്നിവിടങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരനും കൊല്ലപ്പെട്ടതായി വിവരമുണ്ട്.
ദന്തേവാഡയില്‍ ഇന്ന് രാവിലെ ഏഴു മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഗംഗ്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സംയുക്ത സേന നടത്തിയ നീക്കത്തില്‍ പതിനെട്ട് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. നിലവില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യമാണുള്ളത്.
കാന്‍ഗീര്‍ മേഖലയിലെ കൊറോസ്‌കോഡോ ഗ്രാമത്തിലാണ് മറ്റൊരു ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെ നാല് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളെ തേടി സ്‌റ്റേറ്റ് ടാസ്‌ക് ഫോഴ്‌സ്, ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ് എന്നിവര്‍ സംയുക്തമായാണ് മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

