
എറണാകുളം പെരുമ്പാവൂരില്‍ പരീക്ഷ തോല്‍ക്കുമെന്ന മനോവിഷമത്തില്‍ പി ജി വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു. ഒക്കല്‍ ചേലാമറ്റം പിലപ്പിള്ളി വീട്ടില്‍ അക്ഷരയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ അക്ഷയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുറുപ്പുംപടിയിലെ സ്വകാര്യ കോളേജില്‍ എം എസ് ഡബ്ലിയു വിദ്യാര്‍ത്ഥിയായ അക്ഷരക്ക് തിങ്കളാഴ്ച പരീക്ഷയായിരുന്നു.
പഠിച്ച കാര്യങ്ങള്‍ കൃത്യമായി എഴുതാന്‍ കഴിഞ്ഞില്ലെന്നും, അതിനാല്‍ ആത്മഹത്യ ചെയ്യുന്നു എന്നും എഴുതിയ ആത്മഹത്യാക്കുറിപ്പ് ലഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പെരുമ്പാവൂര്‍ പോലീസ് മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക അന്വേഷണത്തില്‍ ദുരൂഹതകള്‍ ഇല്ലെന്ന് പോലീസ് പറഞ്ഞു.
ALSO READ: മുണ്ടക്കൈ-ചൂരൽമല വീട് പ്രഖ്യാപനം; “യൂത്ത് കോൺഗ്രസിന്റേത് വ്യാജ പ്രഖ്യാപനം; അണികളുടെ ചോദ്യത്തിന് പോലും നേതൃത്വത്തിന് മറുപടിയില്ല”; വി കെ സനോജ്
23year old committed suicide fearing of failure in exam

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here