
തന്റെ കുഞ്ഞ് ചിൽഡ്രൻസ് ക്രാഫ്റ്റ് വേദിയിൽ കസേര പെയിന്റ് ചെയ്യുന്ന വീഡിയോ ഒരു അമ്മ പങ്കുവയ്ക്കുന്നു. വീഡിയോ ഷെയർ ചെയ്തപ്പോൾ കുറച്ച് കമന്റും ലൈക്ക്സും മാത്രമാണ് ആ അഡ്ലെയ്ഡിൽ നിന്നുള്ള 35കാരി അമ്മ പ്രതീക്ഷിച്ചിട്ടിണ്ടാവുക. എന്നാൽ ആ അമ്മയ്ക്ക് സോഷ്യൽ മീഡിയയുടെ വിദ്വേഷത്തിനിരയാകേണ്ടി വന്നു.
“പക്ഷേ ഞാൻ അവന്റെ ശ്രദ്ധ തിരിച്ചു വിടുന്നത് ആരും കണ്ടില്ല, ഞാൻ എത്ര തവണ കസേര തുടച്ചുവെന്നും ആരും കണ്ടിട്ടില്ല. മൂന്ന് ആൺകുട്ടികളെ പൊതുസ്ഥലത്ത് പരിചരിക്കുന്നതിന്റെ ബുദ്ധിമുട്ടുകളും ആരും കണ്ടില്ല, വെറും 30 സെക്കന്റ് കൊണ്ട് അവർ എന്റെ ജീവിതത്തെ വിലയിരുത്തി”- റെനി ബാരെൻഡ്രെഗ്റ്റ് പ്രതികരിച്ചതിങ്ങനെ
Also read – ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി വീട്ടുമുറ്റത്ത്: ഞൊടിയിടയിൽ രക്ഷപ്പെട്ട് അമ്മയും കുഞ്ഞും
കുട്ടികൾക്ക് പ്രതിമകൾ പെയിന്റ് ചെയ്യാനും അവരുടെ സർഗ്ഗാത്മകത കഴിവ് പ്രദർശിക്കുവാനും കഴിയുന്ന പ്ലാസ്റ്റർ ഫൺ ഹൗസിലേക്കുള്ള സന്ദർശനത്തിനിടെയാണ് റെനി ഈ വീഡിയോ ചിത്രീകരിച്ചത്. വീഡിയോയിൽ മകന് നൽകിയ പ്രതിമ പെയിന്റ് ചെയ്യാതെ കസേര പെയിന്റ് ചെയ്തതാണ് വിദേശ്വങ്ങൾക്ക് കാരണമായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here