ഇടുക്കിയിൽ അഞ്ചു വയസുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

IDUKKI RAJAKKAD

ഇടുക്കി രാജാക്കാട് തിങ്കൾ കാട്ടിൽ അഞ്ചു വയസുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

അതിഥി തൊഴിലാളികളുടെ മകൾ കൽപ്പന കുലു (5) ആണ് മരിച്ചത്. ആസാം സ്വദേശികളായ മാതാപിതാക്കൾ കുട്ടിയെ വാഹനത്തിൽ ഇരുത്തിയ ശേഷം രാവിലെ കൃഷിയിടത്തിൽ ജോലിക്ക് പോയിരുന്നു. ഉച്ചക്ക് ജോലിക്കുശേഷം തിരികെ എത്തിയപ്പോൾ കുട്ടിയെ വാഹനത്തിൽ ഉള്ളിൽ ബോധരഹിതമായ നിലയിൽ കണ്ടെത്തുകയായിരുന്നു.

ALSO READ : അങ്കണവാടിയിലെ ഷെൽഫിനുള്ളിൽ മൂർഖൻ പാമ്പ്!! വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ മാറ്റി

ഉടനെ തന്നെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശക്‌തമായ പനിയെ തുടർന്ന് മാതാപിതാക്കൾ കഴിഞ്ഞ ദിവസം കുട്ടിക്ക് മരുന്ന് വാങ്ങിയിരുന്നു. പോസ്റ്റ്മാർട്ടത്തിനായി മൃദദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റും. സംഭവത്തിൽ രാജാക്കാട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ALSO READ : ‘ഫ്യൂഡൽ വ്യവസ്ഥകളെ പുനഃസ്ഥാപിക്കാനുള്ള പരിശ്രമം, ആ കുന്തമുനയ്ക്ക് മൂർച്ചകൂട്ടാനുള്ള പ്രസ്താവനയാണ് നടത്തിയത്’; അടൂർ ഗോപാലകൃഷ്ണന്റെ പരാമർശത്തിൽ പ്രതികരിച്ച് കെ രാധാകൃഷ്ണൻ എംപി

English summary : A five-year-old girl was found dead inside a car in Rajakkad, Idukki.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News