
മാത്യു കുഴല്‍നാടന്‍ പ്രതിപക്ഷത്തിൻ്റെ ബലിയാടായെന്ന് എ കെ ബാലന്‍. മൂന്ന് പ്രാവശ്യം കുഴൽനാടന് പെരടിക്ക് അടി കിട്ടിയെന്നും എംഎൽഎ സ്ഥാനം കുഴൽനാടൻ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര ഏജൻസികളെ സ്വാധീനിച്ച് മുഖ്യമന്ത്രിയേയും കുടുംബത്തെയുെ അപമാനിക്കാൻ ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച അദ്ദേഹം കേസ് കുപ്പ തൊട്ടിയിലാകുമെന്ന് നേരത്തെ താൻ പറഞ്ഞതാണെന്നും പറഞ്ഞു.
ALSO READ; ‘എമ്പുരാനെ’തിരെയുള്ള സംഘപരിവാർ സൈബർ ആക്രമണങ്ങളില്‍ പ്രതിഷേധിക്കണം: ഡിവൈഎഫ്ഐ
“പ്രതിപക്ഷ നേതാവ് വീണിടത്ത് കിടന്ന് ഇപ്പോൾ ഉരുളുകയാണ്. സതീശൻ ക്ഷമാപണം നടത്തണം. ഇടതുപക്ഷം തിളങ്ങി നിൽക്കുന്ന സമയത്താണ് ഒരോ ആരോപണവും കൊണ്ടുവരുന്നത്. കേരളത്തിലെ ജനത തിരിച്ചടിക്കും. പിന്നിൽ പ്രവർത്തിച്ചവരെ പുറത്തു കൊണ്ടുവരും. ബിജെപി നേതാവ് ഗോപാലകൃഷ്ണൻ പറഞ്ഞതുപോലെ മാപ്പ് കുഴൽനാടനും പറയണം.”- അദ്ദേഹം പറഞ്ഞു.
ENGLISH NEWS SUMMARY: A K Balan demanded that Kuzhalnadan should be resign from his MLA post. He accused central agencies of conspiring to insult the Chief Minister and his family and said that he had earlier said that the case would be thrown in the trash.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

