‘എല്ലായിടത്തും ഫെൻസിങ് സാധ്യമല്ല, കേന്ദ്ര സർക്കാർ വിഷയം ഗൗരവത്തിൽ എടുക്കുന്നില്ല’; ആനകളെ പിടികൂടി ഉൾവനത്തിൽ വിടുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

A K Saseendran

വയനാട്ടിലെ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയ ആനകളെ പിടികൂടി ഉൾവനത്തിൽ വിടുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. രണ്ട് കുങ്കിയാനകളെ എത്തിക്കും. കുങ്കിയാനകളെ ഉപയോഗിച്ച് തുരത്താൻ കഴിഞ്ഞില്ലെങ്കിൽ വെടി വയ്ക്കേണ്ടിവരും. മൂന്ന് ബാച്ചുകളായി 30 പേരടങ്ങുന്ന സംഘം നടപടി ആരംഭിച്ചു.

എല്ലായിടത്തും ഫെൻസിങ് സാധ്യമല്ല. കേന്ദ്ര സർക്കാർ വിഷയം ഗൗരവത്തിൽ എടുക്കുന്നില്ല. അഡ്വ. ജനറലുമായി കൂടിയാലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും നിയമനിർമാണത്തിനുള്ള സാധ്യത തേടുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ്; കൈരളി ന്യൂസ് പുറത്തുവിട്ട സി.സി.ടി.വി ദൃശ്യം തെളിവായി ശേഖരിക്കാൻ പൊലീസ്

ബിഷപ്പുമാരുമായി സംസാരിച്ചു, പ്രതിഷേധം കൊണ്ട് മാത്രം പരിഹാരമാകില്ല. സംസ്ഥാന സർക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ട്. മനുഷ്യൻ – വന്യമൃഗ സംഘർഷം ലഘൂകരിക്കാൻ 210 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. കിഫ്ബിയിൽ നിന്ന് പണം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് മേപ്പാടി എരുമക്കൊല്ലിയിൽ ആണ് കാട്ടാന അറുമുഖനെ കുത്തിക്കൊന്നത്. അറുമുഖന്റെ കുടുംബത്തിനുള്ള വനം വകുപ്പിന്‍റെ അടിയന്തിര സഹായം 5 ലക്ഷം കൈമാറി.

ENGLISH SUMMARY : Minister A.K. Saseendran says that elephants that have entered residential areas in Wayanad will be caught and released into the inner forest.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News