ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധനെന്ന് എസ്ഐടിയെ അറിയിച്ച് നടൻ സിദ്ദിഖ്

Siddique

ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധനാണെന്ന് നടൻ സിദ്ദിഖ്. ഇക്കാര്യം ഇ-മെയിൽ മുഖേന പ്രത്യേക അന്വേഷണ സംഘത്തെ സിദ്ദിഖ് അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് എസ്ഐടി ഇതുവരെ നോട്ടീസ് നൽകാത്ത സാഹചര്യത്തിലാണ് തീരുമാനം. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഒളിവിൽ ആയിരുന്ന സിദ്ദിഖിന് സെപ്റ്റംബർ 30 തിങ്കളാഴ്ചയാണ് സുപ്രീംകോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്.

Also Read; ഛത്തിസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ 31 നക്സലുകളെ വധിച്ചെന്ന് പൊലീസ്; ഒരു ഡിആർജി ജവാന് പരിക്ക്

രണ്ടാഴ്ചത്തേക്ക് മാത്രം അനുവദിച്ചു കിട്ടിയ മുൻകൂർ ജാമ്യത്തിൽ അഞ്ചുദിവസത്തോളം പിന്നിട്ടു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രത്യേക സംഘത്തിന് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് അന്വേഷണ സംഘത്തെ ഇ-മെയിൽ മുഖേന അറിയിച്ചത്. അനുവദിച്ചു കിട്ടിയിട്ടുള്ള രണ്ടാഴ്ചക്കുള്ളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ലെങ്കിൽ തനിക്കെതിരായി എസ്ഐടി സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാനുള്ള സാധ്യത മുൻകൂട്ടി കാണുന്നുണ്ട്.

Also Read; പറന്നുയരുന്നത് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിലേക്ക്; സുവർണ നിമിഷത്തേക്ക് ഇന്ത്യൻ വ്യോമസേന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News