പെരുമ്പാവൂർ വാഴക്കുളം പാരിയത്ത് കാവ് ഉന്നതി ഒഴിപ്പിക്കൽ നടപടി; പതിമൂന്നാം തവണയും മടങ്ങി അഭിഭാഷക കമ്മീഷൻ

Kerala Police

പെരുമ്പാവൂർ വാഴക്കുളം പാരിയത്ത് കാവ് ഉന്നതി ഒഴിപ്പിക്കാൻ എത്തിയ അഭിഭാഷക കമ്മീഷൻ പ്രതിഷേധത്തെ തുടർന്ന് മടങ്ങി. ഭൂസംരക്ഷണ സമിതി പ്രവർത്തകർ ശക്തമായ ശക്തമായ പ്രതിഷേധം ഉയർത്തിയതോടെയാണ് കോടതി ഉത്തരവുമായ എത്തിയ കമ്മീഷൻ മടങ്ങിയത്.

ALSO READ: ഓപ്പറേഷന്‍ ഡി-ഹണ്ടിൽ കുരുങ്ങിയത് 134 പേർ; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

പതിമൂന്നാം തവണയാണ് പാരിയത്ത് കാവിലെ ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കാതെ അഭിഭാഷക കമ്മീഷൻ മടങ്ങുന്നത്. പെരുമ്പാവൂർ ASP ശക്തി സിങ് ആര്യയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. അഭിഭാഷക കമ്മീഷൻ അഡ്വ ജയപാലൻ എത്തിയതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ശക്തമായ പ്രതിഷേധം ഉയർത്തി. ഭൂസംരക്ഷണ സമിതി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിന് പ്രാദേശിക CPIM നേതാക്കളും പിന്തുണ നൽകിയിരുന്നു. പുനരധിവാസം ഉറപ്പാക്കാതെ കുടിയിറക്കാൻ സമ്മതിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

ഇതിനിടെ പ്രതിഷേധക്കാരിൽ ഒരാൾ ദേഹത്ത് ഡീസൽ ഒഴിക്കാൻ ശ്രമിച്ചത് പോലീസ് തടഞ്ഞു. കോടതി ഒഴിപ്പിക്കൽ നടപടിക്കായി ഉത്തരവിട്ടിരിക്കുന്ന പ്രദേശത്തെ സർക്കാർ പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായി തുടർന്നതോടെ അഭിഭാഷക കമ്മീഷൻ ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കാതെ മടങ്ങുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News