ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തില്‍ എട്ട് പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് നേരിട്ട് തിരിച്ചറിയാന്‍ കഴിഞ്ഞത്. വ്യാഴാഴ്ച ഉച്ചവരെ 215 പേരെ തിരിച്ചറിഞ്ഞത് ഡിഎന്‍എ പരിശോധനയിലൂടെയാണെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ജി എസ് മാലിക് പറഞ്ഞു.
മരിച്ചവരുടെ കൃത്യമായ എണ്ണം കൃത്യമാക്കാന്‍ ഈ സാഹചര്യത്തില്‍ രണ്ടുദിവസംകൂടി വേണ്ടിവരുമെന്നും അപകടസ്ഥലത്തുനിന്ന് 318 ശരീരഭാഗങ്ങളാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്നും പോലീസ് കമ്മീഷണര്‍ പറഞ്ഞു.
അതേസമയം അഹമ്മാദാബാദില്‍ ദുരന്തമുണ്ടാക്കിയ വിമാനത്തിന്റെ ബ്ലാക് ബോക്‌സുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. ദില്ലിയിലെ ലാബിലുളള ബ്ലാക് ബോക്‌സുകള്‍ വിദഗ്ധ പരിശോധനയ്ക്കായി വിദേശത്തേക്ക് അയച്ചേക്കും.
അഹമ്മദാബാദില്‍ പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കം തകര്‍ന്നു വീണതെങ്ങനെയെന്ന അന്വേഷണത്തില്‍ നിര്‍ണായകമാകുന്നത് ബ്ലാക് ബോക്‌സുകളാണ്. തെരച്ചിലിനൊടുവില്‍ രണ്ട് ബ്ലാക് ബോക്‌സുകള്‍ കണ്ടെത്തിയെങ്കിലും അവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ദില്ലിയിലെ ബ്ലാക് ബോക്‌സ് ലാബിലെത്തിച്ച് പരിശോധന നടത്തിയെങ്കിലും തകരാര്‍ കണ്ടെത്തിയതോടെ വിദേശത്തേക്ക് അയയ്‌ക്കേണ്ടി വരുമെന്നാണ് വിവരം. വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന് ബ്ലാക്ക് ബോക്‌സ്’ പരിശോധനയ്ക്കായി അയച്ചേയ്ക്കും.
‘ബ്ലാക്ക് ബോക്‌സ്’ യുഎസിലേക്ക് അയച്ചാല്‍, എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ഒരു സംഘവും ഒപ്പമുണ്ടാകും. കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍, ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ എന്നിവയടങ്ങുന്നതാണ് ബ്ലാക് ബോക്‌സ്. ഇവ വീണ്ടെടുക്കുന്നതിലൂടെ പൈലറ്റ് അവസാനമായി നടത്തിയ സംഭാഷണങ്ങളും സന്ദേശങ്ങളും ഉള്‍പ്പെടെ അറിയാന്‍ കഴിയും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

