കേരളത്തില്‍ അക്ഷയ് കുമാറിനും വിദ്യാബാലനും എന്തു കാര്യം? മൂന്നാറില്‍ പ്രത്യക്ഷപ്പെട്ട് ഇരുവരും

Akshay Kumar and Vidya Balan to reunite

ബോളിവുഡ് ആക്ഷന്‍ സൂപ്പര്‍താരം അക്ഷയ് കുമാറും നടി വിദ്യാബാലനും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനുവേണ്ടിയാണ് താരങ്ങള്‍ മൂന്നാറിലെത്തിയത്.
ഹെലികോപ്റ്ററില്‍നിന്ന് വിദ്യാബാലനൊപ്പം ഇറങ്ങിവരുന്നതിന്റെ വീഡിയോ അക്ഷയ് കുമാര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചു. നിരവധി ആരാധകര്‍ ഇരുവര്‍ക്കും ആശംസയുമായി രംഗത്തുവന്നിട്ടുണ്ട്.


അനീസ് ബസ്മിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിനു ഇതുവരെ പേരിട്ടിട്ടില്ല. മൂന്നാര്‍, മറയൂര്‍, കുട്ടിക്കാനം, പീരുമേട് എന്നിവിടങ്ങളിലാണ് ഷൂട്ടിങ്. 12 ദിവസം ഷൂട്ടിങ് ഉണ്ടാകുമെന്നാണ് വിവരം. ആനച്ചാലിലെ താജ് ഹോട്ടലിലാണ് താരങ്ങള്‍ക്ക് താമസം ഒരുക്കിയിരിക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാണ് ഹെലികോപ്റ്റര്‍ മാര്‍ഗം ഇരുവരും ആനച്ചാലിലെത്തിയത്. കനത്ത സുരക്ഷയും താരങ്ങള്‍ക്ക് ഒരുക്കിയിട്ടുണ്ട്.

Also Read: ‘ഇന്ത്യക്കാരി’യായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി; വൈറലായി ‘ജുംക്ക’ സെല്‍ഫി


ബൂല്‍ ബുലയ്യ, ഹേയ് ബേബി, മിഷന്‍ മംഗള്‍ എന്നി മൂന്നു ചിത്രങ്ങളില്‍ ഇരുവരും മുമ്പ് ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങാന്‍ പോകുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഹൊറര്‍ കോമഡി സിനിമയായ ‘ഭൂത് ബംഗ്ല’യാണ് അക്ഷയ് കുമാറിന്റെ ഏറ്റവുമൊടുവിത്തെ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News