ആലപ്പുഴ ജില്ലയില്‍ നെല്ല് സംഭരണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടല്‍. ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് മുഖേന നെല്ല് സംഭരണത്തിന് തുടക്കമായി. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നേരിട്ട് എത്തിയാണ് നെല്ല് സംഭരണം ആരംഭിച്ചത്. കുട്ടനാട്ടില്‍ ഉപ്പുവെള്ളം കയറിയും മറ്റും ഗുണനിലവാരം കുറഞ്ഞതിനാല്‍ സപ്ലൈകോ മുഖാന്തരം നെല്ലെടുപ്പ് പ്രതിസന്ധിയിലായ ഘട്ടത്തിലാണ് സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നത്.
ആദ്യഘട്ടമായി അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കാട്ടുകോണം, വട്ടപായിത്ര, കാലടിക്കാട്; ആലപ്പുഴ നഗരസഭയിലെ കന്നിട്ട സി ബ്ലോക്ക് പാടങ്ങളില്‍ നിന്നുള്ള നെല്ലാണ് ഓയില്‍ പാം ഇന്ത്യ ഇന്നു മുതല്‍ സംഭരിച്ച് തുടങ്ങിയത്. തുടക്കത്തില്‍ 450 ടണ്‍ നെല്ലാണ് സംഭരിക്കുക.
Read Also: തിരുവനന്തപുരത്തെ കെ എസ് ആര്‍ ടി സി യൂണിറ്റുകള്‍ക്ക് ഹരിത കേരളം മിഷന്‍ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
കുട്ടനാട്ടില്‍ ഉപ്പുവെള്ളം കയറിയും അത്യുഷ്ണം മൂലവും വിളവും ഗുണനിലവാരവും കുറഞ്ഞതിനാല്‍ സപ്ലൈകോ മുഖാന്തിരം നെല്ലെടുപ്പ് പ്രതിസന്ധിയിലായ ഘട്ടത്തിലാണ് പാടങ്ങളില്‍ നിന്ന് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നെല്ല് സംഭരിക്കുന്നത്. ഇത് കർഷകർക്ക് ഏറെ ആശ്വാസമായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

