അമല്‍ നീരദിന്റെ ആക്ഷന്‍ ത്രില്ലര്‍ റീറിലീസിന്; സൂപ്പര്‍താരത്തിന് ഇത് പിറന്നാള്‍ സമ്മാനം!

റീറീലീസ് ലിസ്റ്റിലേക്ക് ഒരു ചിത്രം കൂടി. മലയാളത്തില്‍ റീറിലീസ് നടത്തിയ ചിത്രങ്ങള്‍ക്കെല്ലാം നല്ല വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഒക്ടോബറില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ വല്ല്യേട്ടന്‍ എന്ന ചിത്രം റീറീലീസിനായി തയ്യാറെടുക്കുമ്പോള്‍ മറ്റൊരു സൂപ്പര്‍ താര ചിത്രം രണ്ടു ഭാഷകളിലായി റിലീസിനൊരുങ്ങുന്നെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ഒരു അമല്‍നീരദ് ചിത്രമാണ് റീറിലീസിനൊരുങ്ങുന്നത്.

ALSO READ: ‘മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖം വക്രീകരിച്ചു; അൻവറിൻ്റെ മനസ്സിലുള്ളതെന്തെന്ന് വ്യക്തം’: എ കെ ബാലൻ

പൃഥ്വിരാജും മംമ്ത മോഹന്‍ദാസും പ്രധാന വേഷങ്ങളിലെത്തിയ അന്‍വര്‍ എന്ന ചിത്രം റീറിലീസ് ചെയ്യാനാണ് അണിയര്‍ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ ബര്‍ത്ത്‌ഡേ വീക്കെന്റിലാണ് ചിത്രം റിലീസാകുക. അന്‍വര്‍ അഹമ്മദെന്ന ടൈറ്റില്‍ റോളില്‍ പൃഥ്വി അഭിനയിച്ച ചിത്രത്തിന്റെ റിലീസ് ഈ വരുന്ന 18നാണ് നിശ്ചയിച്ചിരിക്കുന്നത്. 4കെ ഡോള്‍ബി അറ്റ്‌മോസിലേക്ക് റീമാസ്റ്റര്‍ ചെയ്താണ് ചിത്രം തീയേറ്ററിലെത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഉണ്ണി ആറും അമല്‍ നീരദും ചേര്‍ന്നാണ് ഒരുക്കിയത്.

ALSO READ: ‘ഗര്‍ബ പന്തലിലേക്ക് കടത്തിവിടണമെങ്കില്‍ ഗോമൂത്രം കുടിക്കണം’: ബിജെപി നേതാവിന്റെ പ്രസ്താവന വിവാദത്തില്‍

സെലിബ്‌സ് ആന്‍ഡ് റെഡ് കാര്‍പെറ്റിന്റെ ബാനറില്‍ രാജ് സക്കറിയാസ് നിര്‍മ്മിച്ച ചിത്രത്തില്‍ പ്രകാശ് രാജ്, ലാല്‍, മംമ്ത മോഹന്‍ദാസ്, അസിം ജമാല്‍, സമ്പത് രാജ്, ജിനു ജോസഫ്, സുധീര്‍ കരമന, സായ് കുമാര്‍, ഗീത, നിത്യ മേനന്‍, സലിം കുമാര്‍, ശ്രീജിത്ത് രവി എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News