അമ്മ നേതൃത്വം ഒഴിയണം, നിരുപാധികം മാപ്പ് പറഞ്ഞ് രാജിവെക്കണം; അവിശ്വാസ പ്രമേയവുമായി ഒരുവിഭാ​ഗം, രേഖ കൈരളി ന്യൂസിന്

AMMA Leadership

താരസംഘടന അമ്മയുടെ (എഎംഎംഎ) നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാ​ഗം അം​ഗങ്ങൾ. കൊച്ചിയിൽ ഇന്ന് ചേർന്ന ജനറൽ ബോഡി യോ​ഗത്തിലാണ് അം​ഗങ്ങളുടെ പ്രതികരണം. ഇത് സംബന്ധിച്ച അവിശ്വാസ പ്രമേയത്തിന്റെ രേഖകൾ കൈരളി ന്യൂസിന് ലഭിച്ചു.

നിലവിലെ നേതൃത്വം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് ഒരുവിഭാ​ഗം അംഗങ്ങൾ ചൂണ്ടിക്കാട്ടി. എക്സിക്യൂട്ടീവ് അംഗങ്ങളുടെ വഴക്ക് നേതൃത്വത്തിന് പറഞ്ഞു തീർക്കാനായില്ലെന്നും അതുകൊണ്ടാണ് വിഷയം പുറത്തേക്ക് പോകേണ്ടുവന്നതെന്നും ഇവർ പറഞ്ഞു. തെറ്റുകൾക്ക് നിരുപാധികം മാപ്പ് പറഞ്ഞ് നേതൃത്വം രാജിവെക്കണമെന്നാണ് ഇവരുടെ ആവശ്യം. കൂടാതെ ചില ചോദ്യങ്ങളും അം​ഗങ്ങൾ മുന്നോട്ടുവെച്ചു.

എല്ലാവർഷവും നടത്താറുള്ള” മനോരമ ഷോ”എന്തുകൊണ്ട് ഈ കാലയളവിൽ നടന്നില്ലെന്നും എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ തമ്മിലുള്ള വഴക്ക് പറഞ്ഞു തീർക്കാൻ നേതൃത്വത്തിന് കഴിയാത്തത് കൊണ്ടല്ലേ അത് പുറത്തേക്ക് വന്നതും ഇത്രയധികം വഷളായതെന്നും അം​ഗങ്ങൾ ചോദിച്ചു. എല്ലാവർഷവും സൗജന്യമായി ലഭിച്ചിരുന്ന ഗോകുലം കൺവെൻഷൻ സെന്റർ മാറ്റി, നാലര ലക്ഷം രൂപ കൊടുത്ത് ചിറ്റിലപ്പിള്ളി സ്ക്വയറിൽ വച്ച് ജനറൽബോഡി നടത്താൻ എന്താണ് കാരണമെന്നും അം​ഗങ്ങൾ ആരാഞ്ഞു.

ALSO READ: ഓമല്ലൂരിലെ വൃദ്ധസദനത്തിലെ മർദനം: ആരാധനാലയത്തിലേക്ക് ഇരച്ചെത്തി ബിജെപി, വിശ്വാസികളെ തടഞ്ഞു, പ്രാർഥന അനുവദിക്കില്ലെന്ന് പ്രവർത്തകർ

അമ്മയുടെ ജനറൽബോഡി കഴിഞ്ഞാൽ 21 ദിവസത്തിനകം ജനറൽബോഡിയിൽ അവതരിപ്പിച്ച റിപ്പോർട്ടും കണക്കുകളും തിരുവനന്തപുരം ഡിസ്ട്രിക്ട് രജിസ്ട്രാറുടെ ഓഫീസിൽ സമർപ്പിച്ച് രജിസ്ട്രാറുടെ അപ്രൂവൽ വാങ്ങണം എന്നതാണ് ഈ ചട്ടം. ഈ ചട്ടം പാലിച്ചിട്ടുണ്ടോ എന്നും ജനറൽബോഡിയിൽ അവതരിപ്പിക്കുന്ന വാർഷിക റിപ്പോർട്ടും കണക്കുകളും ജനറൽബോഡിക്ക് ദിവസങ്ങൾക്കു മുമ്പേ അംഗങ്ങൾക്ക് അയച്ചുകൊടുക്കേണ്ടതാണെന്നിരിക്കെ അത് നടന്നിട്ടില്ലെന്നും അവിശ്വാസ പ്രമേയത്തിൽ താരങ്ങൾ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News