രാവിലെ ബ്രേക്ക്ഫാസ്റ്റിന് ദോശയാണോ ? എങ്കിൽ ഈ ചട്ണി പരീക്ഷിച്ച് നോക്കൂ

രാവിലെ ബ്രേക്ഫാസ്റ്റിന് ദോശയാണെങ്കിൽ ഒരു അടിപൊളി ചട്ണി പരീക്ഷിച്ച് നോക്കാം. ആന്ധ്ര സ്റ്റൈൽ തക്കാളി ചട്ണി. എരിവും മധുരവുമുള്ള സ്വാദിഷ്ടമായ വിഭവമാണിത്. തക്കാളിയും കപ്പലണ്ടിയുമാണ് ഈ ചട്ണിയുടെ പ്രധാന ചേരുവകൾ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ചട്ണി കൂടിയാണിത്.

½ ടീസ്പൂൺ എണ്ണ, 2 തക്കാളി, 1 കപ്പ് കപ്പലണ്ടി, 2 അല്ലി വെളുത്തുള്ളി, 2-3 ഉണക്കമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവയാണ് ചട്ണി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ. 1 ടീസ്പൂൺ എണ്ണ, 2 ടീസ്പൂൺ കടുക്, 1 ടേബിൾസ്പൂൺ ഉഴുന്ന് പരിപ്പ്, 5-6 കറിവേപ്പില എന്നിവ ഉപയോഗിച്ച് ചട്ണി തളിക്കുകയും ചെയ്യാം.

Also read – ഹോട്ടലുകളില്‍ ബിരിയാണിക്കൊപ്പം കിട്ടുന്ന കിടിലന്‍ സാലഡ് ഇനി സിംപിളായി വീട്ടിലുണ്ടാക്കാം

ചട്ണി തയ്യാറാക്കാൻ ഒരു പാനിൽ എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ തക്കാളി മൃദുവാകുന്നതുവരെ വഴറ്റുക. ശേഷം തക്കാളി മാറ്റി വെക്കാം. പാനിൽ വീണ്ടും എണ്ണ ഒഴിച്ച് ചൂടാക്കി കപ്പലണ്ടി, വെളുത്തുള്ളി, ഉണക്കമുളക് എന്നിവ ചേർത്ത് വഴറ്റുക. ശേഷം തക്കാളിയും കപ്പലണ്ടിയും മിക്സിയിൽ അരച്ച് ചട്ണി തയ്യാറാക്കാം. ചട്ണി തളിക്കാൻ ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക്, ഉഴുന്ന് പരിപ്പ്, കറിവേപ്പില എന്നിവ ചേർക്കുക. കടുക് പൊട്ടിയാൽ ഉണ്ടാക്കിവെച്ച ചട്ണിയുടെ മുകളിലേക്ക് ഈ താളിപ്പ് ചേർക്കാം. സ്വാദിഷ്ടമായ ആന്ധ്ര സ്റ്റൈൽ തക്കാളി ചട്ണി റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News