
വീണ്ടും ഇടുക്കിയിൽ വിനോദ സഞ്ചാരകളുടെ സാഹസിക യാത്ര. പാമ്പാടുംചോല ദേശീയ ഉദ്യാനത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ഡോറിൽ കയറിയിരുന്ന് അപകടകരമായ രീതിയിൽ വീഡിയോ ചിത്രീകരിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ പുറത്തായതോടെയാണ് സാഹസിക യാത്രയുടെ വിവരം പുറംലോകം അറിയുന്നത്.
മലപ്പുറം രജിസ്ട്രേഷനുള്ള വാഹനത്തിലാണ് യുവാവിൻ്റെ അഭ്യാസപ്രകടനം നടന്നത്. പിന്നാലെ എത്തിയ വിനോദസഞ്ചാരികൾ പകർത്തിയ ദൃശ്യങ്ങൾ സമൂഹമധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
English summary : Another adventure trip for tourists in Idukki district. The incident took place in Pampadumchola National Park this afternoon. A person travelled Dangerous manner while sitting on the door of a moving vehicle. Video goes viral

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

