സര്‍ക്കാര്‍ കടുംപിടുത്തം പിടിച്ചു; ഒടുവില്‍ വഴങ്ങി ആപ്പിള്‍! ചരിത്രം മാറ്റിയത് ഈ രാജ്യത്തിനായി!

സുരക്ഷാ ക്രമീകരണങ്ങളുടെ പേരിലാണ് ആപ്പിള്‍ ഉപകരണങ്ങള്‍ എന്നും വേറിട്ട് നിന്നിരുന്നത്. എന്നാല്‍ കാലങ്ങളായുള്ള ആ തീരുമാനത്തില്‍ നിന്നും ഒരു ചുവട് പിന്നോട്ട് വയ്‌ക്കേണ്ടി വന്നിരിക്കുകയാണ് ടെക് ഭീമനായ ആപ്പിളിന്. ഒടുവില്‍ ആപ്പിള്‍ ഉപഭോക്താക്കളെ തന്നെ നിരാശയിലാക്കി സുരക്ഷാ ക്രമീകരണങ്ങളില്‍ വലിയ മാറ്റങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ആപ്പിളിന്. ആപ്പിള്‍ ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്ന എഡിപിയെന്ന അഡ്വാന്‍സ്ഡ് ഡാറ്റാ പ്രൊട്ടക്ഷന്‍ യുഎസ് സര്‍ക്കാരിന്റെ ആവശ്യപ്രകാരം ആപ്പിള്‍ വെട്ടിക്കുറയ്ക്കുന്നത്. ഇതോടെ ആപ്പിളിന് പോലും ലഭ്യമാകാതിരുന്ന, ഉപഭോക്താക്കളുടെ മാത്രം നിയന്ത്രണത്തിലുണ്ടായിരുന്ന ഡേറ്റകളിലേക്ക് സര്‍ക്കാരിന് പ്രവേശിക്കാം.

ALSO READ: ആഗോള നിക്ഷേപക ഉച്ചകോടി: മലബാർ സിമൻ്സും ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള ആറ്റ്സൺ ഗ്രൂപ്പും ബോട്ടു നിർമാണ യൂണിറ്റ് തുടങ്ങാൻ താൽപര്യ പത്രം ഒപ്പുവച്ചു

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ പ്രകാരം ഐ ക്ലൗഡില്‍ സുരക്ഷിതമാക്കിയ ആപ്പിള്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളില്‍ പ്രവേശനം വേണമെന്നായിരുന്നു യുകെ സര്‍ക്കാരിന്റെ ആവശ്യം. ഇതില്‍ ഫോട്ടോകള്‍, മറ്റ് രേഖകള്‍ എന്നിവ ഉള്‍പ്പെടും. ഇന്ത്യിലുള്ളവര്‍ ഇക്കാര്യത്തില്‍ നിരാശപ്പെടേണ്ട ആവശ്യമില്ല. ഇപ്പോള്‍ യു കെയില്‍ മാത്രമാണ് എഡിപിയില്‍ ആപ്പിള്‍ ഇളവ് നല്‍കുന്നത്. പുതിയതായുള്ള ഉപഭോക്താക്കള്‍ക്ക് എഡിപി സംവിധാനത്തിന്റെ സംരക്ഷണം ലഭിക്കില്ല. നിലവിലെ ഉപഭോക്താക്കള്‍ക്ക് കുറച്ച് സമയം കൂടി ലഭ്യമാകുമെങ്കില്‍ സ്വാഭാവികമായി അത് ഇല്ലാതാകും.

ALSO READ: ആഗോള നിക്ഷേപക ഉച്ചകോടി: 5000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് ദുബായ് ആസ്ഥാനമായ ഷറഫ് ഗ്രൂപ്പ്

ജനങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം വയ്ക്കുന്നതടക്കമുള്ള എതിര്‍പ്പുകള്‍ ഒരു കോണില്‍ നിന്നും ഉയരുന്നുണ്ട്. ഡാറ്റാ ചോര്‍ച്ച ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയരുമെന്ന ആശങ്ക ആപ്പിളും പങ്കുവയ്ക്കുന്നുണ്ട്. ഇന്‍വസ്റ്റിഗേറ്ററി പവര്‍ ആക്റ്റ് പ്രകാരം ആപ്പിളിന്റെ ആഗോള ഉപയോക്തൃ ഡാറ്റയിലേക്ക് കടന്നു ചെല്ലാന്‍ അനുവദിക്കുന്ന നിലയില്‍ സാങ്കേതികമാറ്റം നടപ്പാക്കണം എന്നായിരുന്നു യു കെ സര്‍ക്കാരിന്റെ നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News