കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു; തിഹാര്‍ ജയിലില്‍ തുടരണം

സിബിഐ അന്വേഷിക്കുന്ന മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് റോസ് അവന്യു കോടതി. അന്വേഷണത്തിനും നീതിക്കും കെജ്‌രിവാളിന്റെ കസ്റ്റഡി ആവശ്യമാണെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.

ALSO READ: ബിഹാറിന് പ്രത്യേക പദവി; കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ജെഡിയു

റിമാന്റ് ആപ്ലിക്കേഷനില്‍ കെജ്‌രിവാള്‍ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയുള്ള മറുപടികളാണ് നല്‍കുന്നതെന്നും സിബിഐ പറഞ്ഞിരുന്നു. മൂന്നു ദിവസത്തെ സിബിഐ കസ്റ്റഡിക്ക് ശേഷമാണ് മുഖ്യമന്ത്രിയെ കോടതിയില്‍ ഹാജരാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News