
സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി. തൃശൂർ അതിരപ്പിള്ളി വൈശേരിയിൽ കാട്ടാന ഒരാളെ ചവിട്ടിക്കൊന്നു. വൈശേരി സ്വദേശി മോഹനൻ (65) ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ 2.30ഓടെ ആണ് സംഭവം.
വീട്ടുപറമ്പിൽ ആനയെത്തി കൃഷി നശിപ്പിക്കുന്നതിനിടെ ആനയെ ഓടിക്കാൻ പോയപ്പോൾ ആയിരുന്നു ആക്രമണം നടന്നത്. ആനയെ ഓടിക്കുന്നതിനിടെ കാട്ടാന മോഹനനെ നേരെ പാഞ്ഞടുത്ത് ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ALSO READ; കട്ടപ്പനയിൽ കാറിന് തീപിടിച്ചു; അപടകം നിർത്തിയിട്ട കാർ പിന്നോട്ടെടുത്തപ്പോൾ
പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം ഉള്ള മേഖലയാണ് ഇത്. മോഹനന്റെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസവും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ വീണ്ടും കാട്ടാന എത്തിയപ്പോൾ ആയിരുന്നു ആക്രമണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

