നവകേരള സദസില്‍ പങ്കെടുത്തു; എ വി ഗോപിനാഥിന് സസ്‌പെന്‍ഷന്‍

പാലക്കാട് നവകേരള സദസില്‍ പങ്കെടുത്തതിന് എ വി ഗോപിനാഥിന് സസ്‌പെന്‍ഷന്‍. കെ പി സി സിയുടേതാണ് നടപടി. പാര്‍ട്ടി വിലക്ക് ലംഘിച്ച് നവകേരള സദസ്സില്‍ പങ്കെടുത്തതിനാണ് മുന്‍ എംഎല്‍എയും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അംഗവുമായ എ വി ഗോപിനാഥിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

READ ALSO:ബദല്‍ രാഷ്ട്രീയം വയ്ക്കാതെ കോണ്‍ഗ്രസിന് ബിജെപിക്ക് ബദല്‍ ആകാന്‍ സാധിക്കില്ല: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സിപിഐഎം ജില്ലാ സെക്രട്ടറിക്കൊപ്പമാണ് നവകേരള സദസിന്റെ പാലക്കാട്ട് നടന്ന പ്രഭാത യോഗത്തിലേക്ക് എ വി ഗോപിനാഥ് എത്തിയത്. മുഖ്യമന്ത്രിയുടെ വികസന കാര്യങ്ങള്‍ക്ക് പിന്തുണയെന്ന് ഗോപിനാഥ് അന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കെപിസിസിയുടെ നടപടി.

READ ALSO:കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ കഴിയാത്തതാണെന്ന് കണക്കുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News