ന്യൂഡൽഹി: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (ശരദ് പവാർ വിഭാഗം ) യുടെ ദേശീയ വർക്കിംഗ് കമ്മിറ്റിയിലേക്ക് ഓവർസീസ് സെല്ലിന്റെ ദേശീയ അധ്യക്ഷനായ പ്രവാസി മലയാളിയും, തൃശ്ശൂർ ജില്ലയിലെ വേലൂർ സ്വദേശിയുമായ ബാബു ഫ്രാൻസീസിനെ തെരഞ്ഞെടുത്തു. പാർട്ടി ദേശീയ പ്രസിഡണ്ട് ശരദ് പവാറിന്റെ നിർദ്ദേശ പ്രകാരം വർക്കിംഗ് പ്രസിഡണ്ട് സുപ്രിയ സുലെയാണ് ബാബു ഫ്രാൻസീസിനെ നിയമിച്ചത്.
നിലവിൽ ബാബു ഫ്രാൻസീസ് , കേരള സർക്കാർ ,നോർക്ക- ലോക കേരള സഭയിൽ കുവൈറ്റിൽ നിന്നുള്ള പ്രതിനിധിയാണ്. കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ പ്രവർത്തക സമിതി അംഗമാണ് പ്രവാസി മലയാളിയായ ബാബു ഫ്രാൻസിസ്. പ്രവാസ ലോകത്തും, നാട്ടിലും, പാർട്ടിക്കൊപ്പം ഉറച്ച നിലപാടുകളും ശക്തമായ പ്രവർത്തനങ്ങളുമായി വിവിധ മേഖലകളിൽ നിറ സാന്നിധ്യമായ ബാബു ഫ്രാൻസീസിന്റെ പ്രവർത്തനങ്ങൾക്കുള്ള പാർട്ടി നല്‍കിയ അംഗീകാരമാണ് ലഭിച്ച പുതിയ ചുമതല.
Also Read: ഭാഷയുടെ പേരില്‍ വിഭജനം പാടില്ല, ഏതെങ്കിലും മതവുമായി ഭാഷയെ ബന്ധപ്പെടുത്തരുത്: സുപ്രീംകോടതി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

