
ലക്ഷങ്ങള്‍ വില വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കാസര്‍ഗോഡ് ചന്തേര പൊലീസ് പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന ലഹരി വസ്തുക്കള്‍ പൊലീസ് പിടികൂടിയത്. രണ്ട് കാസര്‍ഗോഡ് സ്വദേശികള്‍ അറസ്റ്റില്‍
വ്യാഴാഴ്ച രാത്രി ഏകദേശം മൂന്നു മണിക്കായിരുന്നു കാസര്‍ഗോഡ് മട്ടലായി പെട്രോള്‍ പമ്പിന് സമീപം, ലക്ഷക്കണക്കിന് രൂപ വില വരുന്ന നിരോധിത പുകയില, പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന രണ്ടുപേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. മധൂര്‍ സ്വദേശി സമീര്‍, ബാംബ്രാണ സ്വദേശി സിദ്ദിഖ് എന്നിവരാണ് അറസ്റ്റിലായത്.
Also Read : കണ്ണൂരില്‍ യുവതിയുടെ ആത്മഹത്യ; മൂന്ന് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഇത്രയും അധികം പുകയില എവിടെ നിന്ന് ലഭിച്ചെന്ന പൊലീസിന്റെ ചോദ്യത്തോട്, കാസര്‍ഗോഡ് ലോറിയില്‍ ഇറക്കുന്നവര്‍ തന്നതാണെന്നും, കോഴിക്കോട് എത്തുമ്പോള്‍ ആവശ്യക്കാര്‍ വിളിക്കുമെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇവ കടത്തിയതെന്നുമാണ് പ്രതികള്‍ പറഞ്ഞത്. കോഴിക്കോട് വച്ച് അന്യസംസ്ഥാന സ്വദേശികളാണ് ഇവ വാങ്ങി വില്‍പ്പന നടത്തുന്നതെന്ന് ചന്തേര പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു
COTPA ആക്ട് സെക്ഷന്‍ ആറ് പ്രകാരം പൊലീസ് കേസെടുത്തു. കഴിഞ്ഞ ഫെബ്രുവരിയിലും സമാനമായി വാഹനത്തില്‍ കടത്തുകയായിരുന്ന 100 ചാക്ക് പുകയില ചന്തേര പൊലീസ് പിടികൂടിയിരുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here