ലാലി​ഗ കിരീടം ഉറപ്പിച്ച് കറ്റാലന്മാർ; ഫ്ലിക്കിന്റെ ചിറകിലേറി ബാഴ്സ മുത്തമിട്ടത് 28-ാം കിരീടം

Barcelona La Liga

നൗക്യാമ്പിലേക്ക് ജർമൻ പരിശീലകനായ ഹാൻസി ഫ്ലിക്ക് എത്തുമ്പോൾ അത്ര മെച്ചപ്പെട്ട നിലയായിരുന്നില്ല ബാഴ്സലോണയുടേത്. എന്നാൽ ക്ലബ്ബ് ഫുട്ബോളിനെ അടക്കി ഭരിച്ച വിജയതേരോട്ടത്തിന്‍റെ പഴയ പ്രതാപകാലത്തേക്ക് ഫ്ലിക്ക് ബാഴ്സയെ വീണ്ടും നയിച്ചു. കാറ്റലൻ ഡർബിയിൽ എസ്പാന്യോളിനെ 2-0ന് തോൽപ്പിച്ചതോടെ 2024 -25 ലാലി​ഗ കിരീടവും ബാഴ്സ ഉറപ്പിച്ചു.

ബാഴ്സയുടെ ഷോകേസിലേക്ക് എത്തുന്ന 28-ാം ലാ ലിഗ കിരീടമാണിത്. കൗമാര താരം ലാമിൻ യാമലിന്റെ 53-ാം മിനിറ്റിലെ ​ഗോളിലൂടെയാണ് ബാഴ്സ മുന്നിലെത്തിയത്. അതേസമയം എസ്പാന്യോളിന് ലഭിച്ച മികച്ച അവസരങ്ങളെല്ലാം ​ബാഴ്സ ​ഗോൾമുഖത്ത് ഗോൾകീപ്പർ വോയ്‌ചെക്ക് ഷെസ്നിക്കു മുമ്പിൽ നിഷ്പ്രഭമായി.

Also Read: ‘വിജയിക്കാൻ അറിയുന്ന പരിശീലകനാണ്, റയലിലെ വിജയം ബ്രസീലിലും ആവര്‍ത്തിക്കാൻ ആഞ്ചലോട്ടിക്ക് കഴിയും’: ഹാൻസി ഫ്ലിക്ക്

രണ്ടാം പകുതി അവസാനിക്കാറായപ്പോൾ യമാലിന്റെ അസിസ്റ്റിൽ നിന്ന് ഫെർമിൻ ലോപസ് നേടിയ ​ഗോളിലൂടെ ബാഴ്സ വിജയമുറപ്പിച്ചു.

ലീ​ഗിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന റയൽ മാഡ്രിഡിനെ കഴിഞ്ഞ മത്സരത്തിൽ തോൽപ്പിച്ചതോടെ പോയിന്റു പട്ടികയിൽ വ്യക്തമായ ആധിപത്യം പുലർത്താൻ ബാഴ്സക്ക് സാധിച്ചു. എസ്പാന്യോളിനെ തോൽപ്പിച്ചതോടെ ബാഴ്സക്ക് 36 മത്സരങ്ങളിൽ നിന്ന് 85 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള റയലിന് നിലവിൽ 36 മത്സരങ്ങളിൽ നിന്ന് 78 പോയിന്റാണുള്ളത്. ഇനി ലീ​ഗിൽ ബാഴ്സക്ക് ബാക്കിയുള്ള രണ്ട് മത്സരങ്ങൾ തോറ്റാലും അത് കിരീട നേട്ടത്തെ ബാധിക്കുകയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News