ഈ ചെരുപ്പിന് അടിഭാഗമില്ല; വില കേട്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും!

barefoot

പല തരത്തിലുള്ള ചെരുപ്പുകൾ ഇന്ന് മാർക്കറ്റിൽ വാങ്ങാൻ ലഭിക്കും അല്ലെ. ഇപ്പോഴിതാ പുതിയ ഒരു ചെരുപ്പ് രം​ഗത്ത് വന്നിട്ടുണ്ട്. അതാണ് ‘ക്രൂയിസ് 2026/27’ കളക്ഷനിലെ ബെയര്‍ഫൂട്ട് സ്സാന്‍ഡല്‍ എന്നത്. ആ പേരിൽ തന്നെ ഒരു പ്രത്യേകതയുണ്ടല്ലെ?.. അപ്പോൾ പിന്നെ ചെരുപ്പിന്റെ കാര്യം ആലോചിച്ചു നോക്കൂ.

പേരു പോലെ തന്നെ ചെരുപ്പിന് അടി​ഭാ​ഗമില്ല. കണ്ടാൽ ചെരുപ്പ് ധരിച്ചിട്ടില്ലെന്ന് തോന്നിപോകും. പ്രമുഖ ഫാഷൻ ബ്രാന്റ് ആയ ‘ചാനൽ’ ഇറക്കിയ ബട്ടര്‍ഫ്‌ളൈ ഡിസൈന്‍ സാന്‍ഡല്‍ സോഷ്യൽ മീഡിയയില്‍ വലിയ ചർച്ച വിഷയമായിരുന്നു. Barefoot fashion എന്ന ആശയത്തില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചിരിക്കുന്ന ഈ ചെരുപ്പ് ലെസ് ഇസ് മോർ എന്ന ആശയത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.

ALSO READ:ജീൻസ് പെട്ടെന്ന് നിറം മങ്ങുന്നത് എന്തുകൊണ്ട്? എത്ര തവണ കഴുകാതെ ഉപയോഗിക്കാം

സാധാരണ ചെരുപ്പ് പോലെ ഈ സാന്‍ഡല്‍സിന് ഭാരം ഇല്ല. ബീച്ച് ഫാഷന്‍, റിസോര്‍ട്ട് വെയര്‍, സമ്മര്‍ കളക്ഷന്‍സ് എന്നിവയിലാണ് ഈ ചെരുപ്പുകൾ സ്ഥാനം പിടിച്ചിരിക്കുന്നത്. സ്വര്‍ണനിറത്തിലുള്ള മെറ്റാലിക് ബട്ടര്‍ഫ്‌ളൈ ഡിസൈന്‍, കാലില്‍ കെട്ടുന്ന ലേസ് സ്‌റ്റൈല്‍ ഇതെല്ലാം ചേര്‍ന്നപ്പോള്‍ ഈ ചെരുപ്പ് ഒരു ഫൂട്ട് വെയര്‍ മാത്രമല്ല മറിച്ച് ഒരു ഫാഷന്‍ സ്റ്റേറ്റ്‌മെന്റ് ആയി മാറി. കൂടാതെ സാരി, സ്‌ളിറ്റ് ഗൗണ്‍, ഷോര്‍ട്ട് ഡ്രസ്, കാഷ്വല്‍ ഡെനിം ഡ്രസ് എന്നിങ്ങനെ എല്ലാത്തി​ന്റെയും കുടെ ഈ ചെരുപ്പ് ധരിക്കാൻ കഴിയുയെന്നത് മറ്റ് ഒരു പ്രത്യേകതയാണ്.

ഫാഷന്‍ ലോകത്തെ വിദഗ്ധരുടെ കണക്കുകൂട്ടലുകൾ അനുസരിച്ച് 1,500 മുതല്‍ 2000 യുഎസ് ഡോളര്‍ വരെയാകാം ഈ ചെരുപ്പി​ന്റെ വില. അതായത് 1,25,000 മുതല്‍ 1,65,000 ഇന്ത്യന്‍ രൂപ. 2026 നവംബറോടെ ചെരുപ്പ് വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ പുതിയ ഫാഷനെ വിമർശിച്ചു കൊണ്ടും ചില ആളുകൾ രംഗത്ത് വരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News