ലാലേട്ടനോ പ്രകാശ് വർമയോ അല്ല; തുടരും സിനിമയിലെ കോംപ്ലക്സ് ആയ കഥാപാത്രം ചെയ്തത് വേറൊരാൾ: ഫഹദിനെ അത്ഭുതപ്പെടുത്തിയതും അതാണ്: തരുണ്‍ മൂര്‍ത്തി

Tharun Moorthy

ബോക്സോഫീസിലെ ഹിറ്റ് റണ്ണിനു ശേഷം മോഹൻലാൽ നായകനായി എത്തിയ തുടരും സിനിമയ്ക്ക് OTTയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രകാശ് വർമ അവതരിപ്പിച്ച ജോർജ് സാറിനും, മോഹൻലാലിന്റെ ബെൻസ് എന്ന കഥാപാത്രത്തിനും മികച്ച അഭിപ്രായമാണ് പ്രേക്ഷകപക്ഷത്തു നിന്നും ലഭിക്കുന്നത്.

എന്നാൽ തുടരും സിനിമയിലെ ഏറ്റവും കോംപ്ലക്‌സ് ആയ കഥാപാത്രം ഇവർ രണ്ടുമല്ലെന്നാണ് സിനിമയുടെ സംവിധായകനായ തരുൺ മൂർത്തി പറയുന്നത്. സിനിമയിലെ ഏറ്റവും കോംപ്ലക്‌സ് ആയ കഥാപാത്രം ബിനു പപ്പു അവതരിപ്പിച്ച ബെൻസ് എന്ന കഥാപാത്രമാണെന്നാണ് ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തരുൺ മൂർത്തി പറയുന്നത്.

Also Read: താരങ്ങളുടെ പ്രതിഫലം 2100 കോടി രൂപ; 8500 കോടി രൂപയ്ക്ക് ഒരുങ്ങുന്നു ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ

അതിന്റെ കാരണമായി തരുൺ പറയുന്നത്. വെറുമൊരു വില്ലനല്ല ബിനു പപ്പു അവതരിപ്പിച്ച എസ് ഐ ബെന്നി. ശരികളൊക്കെ അയാൾക്ക് അറിയാം. താൻ തെറ്റാണ് ചെയ്യുന്നതെന്ന ബോധ്യവും അയാൾക്കുണ്ട്. പക്ഷേ അയാള്‍ക്ക് തെറ്റ് ചെയ്‌തേ പറ്റൂ.

ഫഹദ് ഫാസിൽ സിനിമ കണ്ടിട്ട് ബിനു പപ്പുവിന്റെ ക്യാരക്ടർ ആർക്കിനെ പറ്റി പറഞ്ഞിരുന്നുവെന്നും തരുൺ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News