ഭൂട്ടാൻ വാഹന കടത്ത് കേസ്: മുഖ്യ സൂത്രധാരന്മാരിൽ ഒരാളെ കേരള കസ്റ്റംസ് സംഘം പിടികൂടി

Bhutan Vehicle Smuggling Case

ഭൂട്ടാൻ വാഹന കടത്ത് കേസിലെ അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്. കേസിലെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ രാജസ്ഥാൻ ജയ്പൂർ സ്വദേശി യഷിനെ കേരളത്തിൽ നിന്നുള്ള കസ്റ്റംസ് സംഘം ജയ്പൂരിൽ വെച്ച് പിടികൂടി. ഈ വാഹനക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് യഷ്. നേരത്തെ അറസ്റ്റിലായ കേസിലെ മുഖ്യ സൂത്രധാരൻ വിശ്വജിത്ത് ദാസിന്റെ അടുത്ത സുഹൃത്തും പങ്കാളിയുമാണ് ഇയാൾ. ഭൂട്ടാനിൽ നേരിട്ടെത്തി വാഹനങ്ങൾ കണ്ടുപിടിക്കുകയും അവയുടെ വിൽപന ഇടപാടുകൾ ഉറപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഇയാളുടെ പ്രധാന രീതി. തുടർന്ന് ഭൂട്ടാനിൽ നിന്നും രാജസ്ഥാൻ, ഡൽഹി, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങൾ കടത്തുന്നതിന് പിന്നിൽ ഇയാൾക്ക് പ്രധാന പങ്കുണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം.

ALSO READ: ‘ആത്മഹത്യയല്ല, ഇത് കൊലപാതകം’; നിക്ഷേപകന്റെ മരണത്തിൽ കോൺഗ്രസ്-ലീഗ് നേതാക്കൾ മറുപടി പറയണമെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ

നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയ യഷിനെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തു. കേസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് വ്യാപിപ്പിക്കുന്നതിനുമായി ഇയാളെ വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റംസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും. ഈ സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കൂടുതൽ പേർ വരും ദിവസങ്ങളിൽ കസ്റ്റഡിയിലാകുമെന്നാണ് ലഭിക്കുന്ന സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News