യുഡിഎഫ് നാണവും മാനവും വെടിഞ്ഞ് പിഎംശ്രീയുടെ വഴിക്ക് പോവുകയാണ്: ബിനോയ് വിശ്വം

Binoy Viswam

പിഎംശ്രീയിൽ കോൺ​ഗ്രസിന്റെ നിലപാട് മാറ്റത്തിനെതിരെ പരിഹാസവുമായി ബിനോയ് വിശ്വം. യുഡിഎഫ് നാണവും മാനവും വെടിഞ്ഞ് പിഎംശ്രീയുടെ വഴിക്ക് പോവുകയാണെന്ന് ബിനോയ് വിശ്വം. അറബിക്കടൽ ഇപ്പോഴും ഇവിടെത്തന്നെയുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു.

അറബിക്കടലിൽ മുക്കിത്താഴ്ത്തുമെന്നാണ് അന്ന് ലീഗ് പറഞ്ഞത്. കോൺഗ്രസ് പറയുമ്പോൾ ലീഗ് കവാത്ത് മറക്കുന്നു. ലീഗ് ഇതിന് കനത്ത വില കൊടുക്കേണ്ടിവരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

also read; പിഎംശ്രീയിൽ ലജ്ജാകരമായ കീഴടങ്ങലാണ് ഇപ്പോഴത്തെ സർക്കാർ നടത്തിയത്; പിണറായി വിജയൻ

മദ്യനികുതിയിളവിനെതിരെയും ബിനോയ് വിശ്വം പ്രതികരിച്ചിട്ടുണ്ട്. കേരളത്തെ മദ്യത്തിൽ മുക്കിത്താഴ്ത്താൻ അനുവദിക്കില്ല. മദ്യ ലോബിക്ക് വേണ്ടിയുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം. ആർക്കുവേണ്ടിയാണ് സതീശൻ മദ്യനയം ഉണ്ടാക്കിയതെന്നും അദ്ദേഹം ചോദിക്കുന്നു.

അതേസമയം, പിഎംശ്രീ വിഷയത്തിൽ ലജ്ജാകരമായ കീഴടങ്ങലാണ് ഇപ്പോഴത്തെ സർക്കാർ നടത്തിയതെന്ന് പിണറായി വിജയൻ. അധികാരത്തിൽ വന്നാൽ പദ്ധതി ഒഴുക്കി കളയും എന്ന് പറഞ്ഞവർ എവിടെപ്പോയെന്ന് അദ്ദേഹം ചോദിച്ചു. വെറുതെ എന്തെങ്കിലും വിളിച്ചുപറഞ്ഞു നടന്നിട്ട് കാര്യമില്ല മുൻ സർക്കാർ ഒരു ധാരണപത്രം ഒപ്പിട്ടതുകൊണ്ടാണ് വിഷമത്തിലായത് എന്നാണ് മന്ത്രി പറയുന്നതെന്ന് പിണറായി വിജയൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News