അരിയും ഗോതമ്പും വേണ്ട ! കുട്ടികള്‍ ഇഷ്ടപ്പെടും ഒരു വെറൈറ്റി ക്രിസ്പി ദോശ

അരിയും ഗോതമ്പും മൈദയും ഒന്നുേ വേണ്ടേ വേണ്ട. കുട്ടികള്‍ ഇഷ്ടപ്പെടുന്ന ഒരു വെറൈറ്റി ക്രിസ്പി ദോശ നമുക്ക് ഇന്ന് തയ്യാറാക്കിയാലോ ? നല്ല കിടിലന്‍ രുചിയില്‍ റവ ദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

Also Read :ഹോട്ടലുകളില്‍ ബിരിയാണിക്കൊപ്പം കിട്ടുന്ന കിടിലന്‍ സാലഡ് ഇനി സിംപിളായി വീട്ടിലുണ്ടാക്കാം

ചേരുവകള്‍

റവ 1 കപ്പ്

തേങ്ങ ചിരകിയത് 1 കപ്പ്

ചെറിയ ഉള്ളി 4 എണ്ണം

പച്ചമുളക് 2 എണ്ണം

ജീരകം അര ടീസ്പൂണ്‍

എണ്ണ ആവശ്യത്തിന്

ഉപ്പ് ആവശ്യത്തിന്

Also Read : ദിവസങ്ങള്‍ക്കുള്ളില്‍ മുടി വളര്‍ന്ന് തുടങ്ങും; ദാ ഇങ്ങനെ ഒന്ന് പരീക്ഷിച്ച് നോക്കൂ

തയ്യാറാക്കുന്ന വിധം

റവ, തേങ്ങ ചിരകിയത്, ചെറിയ ഉള്ളി, പച്ചമുളക് എന്നിവ ഉപ്പും വെള്ളവും യോജിപ്പിക്കുക

ഇത് മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

ശേഷം അതിലേക്ക് ജീരകം ചേര്‍ക്കുക.

ദോശ മാവിന്റെ പാകത്തില്‍ അരച്ചെടുക്കുക.

പാന്‍ നന്നായി ചൂടായി വരുമ്പോള്‍ അല്‍പം എണ്ണ പുരട്ടുക

തുടര്‍ന്ന് അതിലേക്ക് മാവ് ഒഴിച്ച് അടച്ചു വച്ചു വേവിക്കുക.

മറിച്ചിട്ട ശേഷം നന്നായി മൊരിച്ചെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News