ഒട്ടും കട്ടപിടിക്കാതെ തരിതരിയായുള്ള റവ ഉപ്പുമാവ് തയ്യാറാക്കാന്‍ ഒരു എളുപ്പവഴി

rava upma

ഒട്ടും കട്ടപിടിക്കാതെ തരിതരിയായുള്ള ഉപ്പുമാവ് തയ്യാറാക്കാന്‍ ഒരു എളുപ്പവഴി പറഞ്ഞുതരട്ടെ ? ഉപ്പുമാവ് നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. ഉപ്പുമാവ് നല്ല കിടിലന്‍ രുചിയില്‍ ുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

  1. റവ – 1കപ്പ്
  2. സവാള – 1എണ്ണം
  3. പച്ചമുളക് -3 എണ്ണം
  4. ഇഞ്ചി – ചെറിയ കഷ്ണം
  5. കടുക് – 1/4 ടീസ്പൂണ്‍
  6. മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
  7. കായപ്പൊടി – 1/4 ടീസ്പൂണ്‍
  8. മുളകുപൊടി – 1/4 ടീസ്പൂണ്‍
  9. കാരറ്റ് – 1 കപ്പ്
  10. ഗ്രീന്‍ പീസ് /ബീന്‍സ് – 1കപ്പ്
  11. എണ്ണ – 11/2 ടീസ്പൂണ്‍
  12. വെള്ളം – 2 കപ്പ്
  13. നെയ്യ് – 1 ടീസ്പൂണ്‍
  14. ഉപ്പ് – ആവശ്യത്തിന്
  15. മല്ലിയില

Also Read :ഇങ്ങനെ വെയ്ക്കുവാണെങ്കില്‍ പച്ചച്ചോറ് മാത്രം മതി ഉച്ചയ്ക്ക് ഉണ്ണാന്‍; ഒരു വെറൈറ്റി രീതിയില്‍ ചോറ് വെച്ചാലോ ?

തയ്യാറാക്കുന്ന വിധം :

റവ വറുത്ത് മാറ്റുക.

പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.

അതിലേക്ക് ഇഞ്ചി, പച്ചമുളക് അരിഞ്ഞത് എന്നിവ ഇട്ട് മൂപ്പിക്കുക

അതിലേക്ക് കായപ്പൊടി ഇട്ട് ഇളക്കുക.

അതിനുശേഷം സവാള ചെറുതാക്കി അരിഞ്ഞതും ഉപ്പും ഇട്ട് വഴറ്റുക.

ഇതിലേക്ക് കാരറ്റും ഗ്രീന്‍ പീസും ചേര്‍ത്ത് വഴറ്റുക.

ശേഷം മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഇട്ട് ഇളക്കുക.

അതിലേക്ക് വറുത്ത റവ ചേര്‍ത്ത് യോജിപ്പിക്കുക.

ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇളക്കിക്കൊണ്ടിരിക്കുക.

വെള്ളം വറ്റുമ്പോള്‍ നെയ്യ് ഒഴിച്ച് ഇളക്കിയ ശേഷം തീ അണക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News