
ലോകം കീഴടക്കുന്ന കെ–പോപ് ബാൻഡ്, മലയാളികളെ കെ പോപിന്റെ ആരാധകരാക്കി മാറ്റിയ മിടുക്കന്മാർ… ബിടിഎസ് തിരിച്ചെത്തിയെങ്കിലും പർപ്പിൾ മാജിക്കിന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് തുടരുകയാണ്. അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന ആൽബത്തെ കുറിച്ചുള്ള ആകാംക്ഷയിലാണ് എല്ലാവരും. അടുത്ത വർഷം തന്നെ ആൽബം പുറത്തിറക്കുമെന്നും എല്ലാവരും അതിനുള്ള ശ്രമത്തിലാണെന്നും കഴിഞ്ഞ ദിവസം ബാൻഡിലെ അംഗമായ ജെ–ഹോപ്പ് പറഞ്ഞിരുന്നു.
ആർഎം, ജിൻ, ജെ ഹോപ്പ്, ഷുഗ, ജിമിൻ, വി, ജങ്കൂക്ക് എന്നീ ഏഴ് അംഗങ്ങളുള്ള ബാൻഡിന്റെ ആൽബങ്ങൾക്കും കൺസേർട്ടുകൾക്കും ആയി എല്ലാവരും കാത്തിരിക്കുകയാണ്. ഇവർ പാട്ടുകളിലൂടെ പങ്കുവയ്ക്കുന്ന ആശയങ്ങൾ പോലെ തന്നെ ഇവർ മുന്നോട്ടുവയ്ക്കുന്ന ഫാഷൻ ലോകത്തിനും ആരാധകർ ഏറെയാണ്. അന്താരാഷ്ട്ര ആഡംബര ഫാഷൻ ബ്രാൻഡുകളുടെ അംബാസിഡർമാരാണ് ഇവർ.

ബിടിഎസ് ഗ്രൂപ്പിന്റെ ലീഡർ ആണ് കിം നംജൂൺ എന്ന ആർ എം. നിരവധി ആരാധകരാണ് അദ്ദേഹത്തിനുള്ളത്. റാപ്പിലൂടെ വിസ്മയം തീർക്കുന്ന ആർഎം പ്രധാനമായും ഇറ്റലിയിലെ മിലാനിൽ ആസ്ഥാനമായുള്ള ഇറ്റാലിയൻ ആഡംബര ഫാഷൻ ഹൗസായ ബോട്ടെഗ വെനെറ്റയുടെ ബ്രാൻഡ് അംബാസിഡറാണ്. വേൾഡ് വൈഡ് ഹാൻസം എന്ന് വിശേഷിപ്പിക്കുന്ന ബിടിഎസിലെ ഗായകനാണ് ജിൻ. പാട്ടിലൂടെയും നൃത്തത്തിലൂടെയും ആരാധകരായ ആർമിയെ കൈയിലെടുക്കുന്ന കിം സിയോക്ക്-ജിൻ ഫ്ലോറൻസിൽ ആസ്ഥാനമായ ഒരു ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡായ ഗുച്ചിയുടെ ബ്രാൻഡ് അംബാസിഡറാണ്.
നൃത്തച്ചുവടുകൾ കൊണ്ട് ആരാധകരെ പുളകം കൊള്ളിക്കുന്ന ബിടിഎസിലെ പ്രധാന ഡാൻസറാണ് ജെ-ഹോപ്പ് എന്ന ജങ് ഹോ-സിയോക്ക്. റാപ്പിലൂടെയും വിസ്മയം തീർക്കുന്ന താരം 2023 മുതൽ ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡായ ലൂയി വിറ്റൺന്റെ ബ്രാൻഡ് അംബാസിഡറാണ്. ബിടിഎസിന്റെ റാപ്പറും പ്രൊഡ്യൂസറുമാണ് ഷുഗ എന്നും അഗസ്റ്റ് ഡി എന്നും ആർമി സ്നേഹത്തോടെ വിളിക്കുന്ന മിൻ യൂൺ-ഗി. പ്രധാന റാപ്പറായ ഷുഗ ഇറ്റാലിയൻ ഫാഷൻ ബ്രാൻഡായ വാലന്റീനോയുടെ ബ്രാൻഡ് അംബാസിഡറാണ്.

ബിടിഎസിലെ ഗായകനും ഡാൻസറുമാണ് പാർക്ക് ജിമിൻ എന്ന ജിമിൻ. 2023 മുതൽ ഫ്രാഞ്ച് ആഡംബര ഫാൽൻ ബ്രാൻഡായ ഡിയോർ, അമേരിക്കൻ ലക്ഷ്വറി ബ്രാൻഡായ ടിഫാനി & കമ്പനി തുടങ്ങിയവയുടെ ബ്രാൻഡ് അംബാസിഡറാണ്. ബിടിഎസിന്റെ വിഷ്വലാണ് കിം തെയ്-ഹ്യുങ് എന്ന വി. ഗായകനായും ഡാൻസറായുമൊക്കെ അരങ്ങ് തകർക്കുന്ന വിയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. 2023 മുതൽ ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡായ സെലിൻ, കാർട്ടിയർ എന്നിവയുടെ പ്രധാന അംബാസിഡറാണ്.

ബിടിഎസിലെ ഇളയ അംഗവും പ്രധാന ഗായകനുമാണ് ജിയോൺ ജങ്കൂക്ക് എന്നറിയപ്പെടുന്ന ജെ.കെ. 2023 മുതൽ അമേരിക്കൻ ഫാഷൻ ബ്രാൻഡായ കാൽവിൻ ക്ലെയിന്റെ ബ്രാൻഡ് അംബാസിഡറായ ജങ്കൂക്ക് പ്രവർത്തിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

