മാസം 2,500 രൂപ വരുമാനം ഉണ്ടായിരുന്ന ആള്‍ ഇന്ന് 1.3 ലക്ഷം കോടിയുടെ ആസ്തിയോടെ ഓസ്‌ട്രേലിയയിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരനാണ്. മദര്‍സണ്‍ ഗ്രൂപ്പിന്റെ സ്ഥാപകന്‍ വിവേക് ചന്ദ് സെഹ്ഗല്‍ എന്നയാളെക്കുറിച്ചാണ് പറയുന്നത്. ഇന്ന് 1,30,934 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന വിവേക് ചന്ദ് സെഹ്ഗല്‍ എങ്ങനെയാണ് ഓസ്‌ട്രേലിയയിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരനായി മാറിയത്?
മദര്‍സണ്‍ ഗ്രൂപ്പിന്റെ സഹസ്ഥാപകനും ചെയര്‍മാനുമാണ് സെഹ്ഗല്‍. ഈ കമ്പനിയുടെ മൂല്യം ഏകദേശം 1,05,600 കോടി രൂപയാണ്. 66 വയസ്സുള്ള വിവേക് ചന്ദ് സെഹ്ഗല്‍ എന്ന വ്യവസായി 1956 സെപ്റ്റംബര്‍ 28-ന് ദില്ലിയില്‍ ജനിച്ചു. പരമ്പരാഗതമായി വെള്ളി ആഭരണ ബിസിനസ് ചെയ്തിരുന്ന കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. രാജസ്ഥാനിലെ പിലാനിയിലെ ബിര്‍ള പബ്ലിക് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ദില്ലി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി.
Read Also: ഇന്ന് കോടീശ്വരനാകാൻ പോകുന്നത് നിങ്ങളോ? അറിയാം ഇന്നത്തെ കാരുണ്യ കെ ആർ 718 നറുക്കെടുപ്പ് ഫലം
പഠനം പൂര്‍ത്തിയാക്കിയ ശേഷം വിവേക് ചന്ദ് വെള്ളി വ്യാപാരത്തില്‍ ചെറിയ ബിസിനസ് സംരംഭം ആരംഭിച്ചു. 1975-ല്‍ അന്തരിച്ച അമ്മ സ്വിരാന്‍ ലത സെഹ്ഗലിനൊപ്പം മദര്‍സണ്‍ സ്ഥാപിച്ചു. എന്നാൽ, വ്യവസായം തകർന്ന് പാപ്പരായി. ഇതോടെ, അദ്ദേഹം വെള്ളി ബിസിനസ്സില്‍ നിന്ന് പിന്മാറി. പിന്നീട് ഓട്ടോമൊബൈല്‍ ഭാഗങ്ങള്‍ നിര്‍മിക്കുന്ന ബിസിനസ് ആരംഭിച്ചു. ഈ മാറ്റമാണ് പ്രശസ്തമായ മദര്‍സണ്‍ സാമ്രാജ്യത്തിന്റെ വലിയ വിഭാഗവും പ്രമുഖ ആഗോള ഓട്ടോ ഘടക നിര്‍മാതാവുമായ സാംവര്‍ധന മദര്‍സണ്‍ ഗ്രൂപ്പിന് അടിത്തറയിട്ടത്.
മെയ് മാസത്തിലെ ഫിനാന്‍ഷ്യല്‍ റിവ്യൂ 2025 റിച്ച് ലിസ്റ്റ് അനുസരിച്ച്, സെഹ്ഗലിന്റെ ആസ്തി 8.05 ബില്യണ്‍ ഓസ്ട്രേലിയൻ ഡോളർ അഥവാ 1,30,934 കോടി രൂപയാണ് ആണ്. 2021-ല്‍ ഇന്ത്യയിലെ ഏറ്റവും ധനികരായ 49-ാമത്തെ ആളായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2016-ല്‍ ഇ വൈ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

