ബീവറേജില്‍ നിന്ന് മദ്യം വാങ്ങി രഹസ്യമായി വില്‍പ്പന; 2 പേര്‍ പിടിയില്‍

ബീവറേജ് ഷോപ്പില്‍ നിന്ന് മദ്യം വാങ്ങി അമിതവിലക്ക് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത് പതിവാക്കിയ രണ്ടുപേരെ എക്‌സൈസ് പിടികൂടി. വാളാട് ഒരപ്പ് സ്വദേശികളായ വാഴേപ്പറമ്പില്‍ വി.വി. ബേബി (67), പാറക്കല്‍ വീട്ടില്‍ പി.ടി. കുര്യന്‍ (67) എന്നിവരാണ് ചിപ്പാട് നടത്തിയ വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരുടെ പിടിയിലായത്.

ALSO READ:പാർലറിൽ പോയി കാശുകളയണ്ട! ചർമം വെട്ടിത്തിളങ്ങും ,തക്കാളി കൊണ്ട് വീട്ടിൽ തന്നെ കിടിലം ഫേഷ്യൽ ചെയ്യാം

ബീവറേജില്‍ നിന്ന് മദ്യം വാങ്ങി ശേഖരിച്ചതിന് ശേഷം പ്രദേശവാസികള്‍ക്ക് രഹസ്യമായി എത്തിച്ചു നില്‍കുന്നതായിരുന്നു പ്രതികളുടെ രീതിയെന്ന് എക്സൈസ് അറിയിച്ചു. ഇത്തരത്തില്‍ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന ഒമ്പത് ലിറ്റര്‍ മദ്യവും ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ നിന്ന് കണ്ടെടുത്തു. സ്‌കൂട്ടറും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ. ജോണി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ. അനുപ്, കെ.എസ്. സനുപ്, എക്‌സൈസ് ഡ്രൈവര്‍ ഷിംജിത്ത് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

ALSO READ:‘ലീഗിന്റെ വോട്ട് മതി പച്ചക്കൊടി വേണ്ട, ഇതെന്ത് നിലപാടെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണം’: മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News