ഇടുക്കിയില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പറുടെ കടയില്‍ കഞ്ചാവ്

ഇടുക്കിയില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പറുടെ കടയില്‍ കഞ്ചാവ്. ഏഴ് കിലോയോളം കഞ്ചാവാണ് കട്ടപ്പന പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ ഉപ്പുകണ്ടം ആലേപ്പുരക്കല്‍ എസ് രതീഷാണ് പൊലീസിന്റെ പിടിയിലായത്. ഇടുക്കി ഇരട്ടയാര്‍ ഒമ്പതാം വാര്‍ഡ് മെമ്പറാണ് എസ് രതീഷ്. ഒഡീഷ സ്വദേശികളായ സമീര്‍ ബെഹ്‌റ, ലക്കി മായക് എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

ALSO READ: സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥന് കൈക്കൂലി കൊടുത്ത് എല്ലാം സെറ്റാക്കാമെന്ന് വാഗ്ദാനം; റിട്ട. അധ്യാപകന്റെ വാഗ്ദാനങ്ങള്‍ ഇങ്ങനെ, ഒടുവില്‍ കയ്യോടെ പിടികൂടി വിജിലന്‍സ്

അതേസമയം മറ്റൊരു സംഭവത്തില്‍ വ്യാജ വാറ്റുമായി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എക്‌സൈസ് പിടിയില്‍. യൂത്ത് കോണ്‍?ഗ്രസ് പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത് ലാലാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി കൊയിലാണ്ടി എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് രഞ്ജിത് ലാലും സഹായിയും അറസ്റ്റിലായത്. നിലവില്‍ പ്രതികളെ രണ്ടുപേരേയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

ALSO READ: ക്ഷേമപെൻഷൻ വിപ്ലവം ; നായനാരിൽ തുടങ്ങി പിണറായി വരെ

ഇന്നലെ രാത്രി എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ മൂന്നര ലിറ്റര്‍ ചാരായം, 50 ലിറ്റര്‍ വാഷ്, വാറ്റുപകരണങ്ങള്‍ എന്നിവയും എക്‌സൈസ് പിടിച്ചെടുത്തു. രഞ്ജിത്ത് ലാലിന്റെ സഹായി അഭിലാഷിനേയും എക്‌സൈസ് പിടികൂടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News