ക്ഷേമപെൻഷൻ വിപ്ലവം ; നായനാരിൽ തുടങ്ങി പിണറായി വരെ

കോൺഗ്രസുകാർ ക്ഷേമപെൻഷനേയും അത് വാങ്ങുന്നവരെയും അധിക്ഷേപിക്കാനും തള്ളിപ്പറയാനും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1980 ൽ നായനാർ ഗവണ്മെന്റ് ആദ്യമായി കർഷക തൊഴിലാളി പെൻഷൻ ആരംഭിച്ചപ്പോഴും വ്യാപക പ്രതിഷേധവുമായി മുന്നോട്ട് വന്നവരാണ് കേരളത്തിലെ കോൺഗ്രസ്‌.

പെൻഷൻ കിട്ടിയാൽ തൊഴിലാളികൾ കള്ള് കുടിക്കും എന്നായിരുന്നു കോൺഗ്രസിന്റെ അന്നത്തെ ആക്ഷേപം. എന്നാൽ “ഓര് കൊറേ കഷ്ടപ്പെടുന്നവരല്ലേ ഇനി ഓരോ ഗ്ലാസ് കള്ള് കുടിച്ചാലും കൊഴപ്പമില്ല”എന്നായിരുന്നു നായനാർ അന്ന് അവർക്ക് കൊടുത്ത മറുപടി.
1980 ൽ ഇ കെ നായനാർ മുഖ്യമന്ത്രി ആയിരിക്കെ ആണ് കർഷക തൊഴിലാളി പെൻഷൻ ആരംഭിക്കുന്നത്. 45രൂപയായിരുന്നു അന്ന് പെൻഷനായി നൽകിരുന്നത്. പെൻഷൻ ഉല്പാദനപരമല്ല വികസനവിരുദ്ധമാണ് എന്ന ആരോപണമാണ് അന്ന് പ്രതിപക്ഷ നേതാവ് കരുണാകന്റെയും കൂട്ടരുടെയും വാദം.
നായനാരിൽ തുടങ്ങി പിന്നീടങ്ങോട്ട് വന്ന ഓരോ ഇടതുപക്ഷ സർക്കാരുകൾ എടുത്ത ഐതിഹസിക തീരുമാനങ്ങളുടെ ഫലമായാണ് ഇന്ന് പതിനായിരക്കണക്കിന് ജനങ്ങൾക്ക് ആശ്വാസമാകുന്ന തരത്തിൽ പെൻഷൻ പദ്ധതി വിപുലീകരിക്കാൻ സാധിച്ചത് എന്ന് ചരിത്രം പരിശോധിച്ചാൽ കാണാം. യു ഡി എഫ് എപ്പോഴും ക്ഷേമ പെൻഷന്റെ കാര്യത്തിൽ സാധാരണക്കാരന്റെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് എന്നും ഇതേ ചരിത്രം നമ്മെ ഓർമ്മപ്പെടുത്തും. ചരിത്രം ഓരോന്നായി പരിശോധിച്ചാൽ ഇത് വ്യക്തമാകും.

ALSO READ: എം സ്വരാജ് എന്തുകൊണ്ട് വിജയിക്കണം?; ജി.പി രാമചന്ദ്രൻ എഴുതുന്നു

1982 ൽ നായനാർ സർക്കാർ അധികാരം ഒഴിഞ്ഞപ്പോൾ 1982ൽ കെ കരുണാകരൻ മുഖ്യമന്ത്രിയായി. എന്നാൽ 87 വരെ അധികാരത്തിൽ തുടർന്ന കരുണാകരൻ ഒരു നയാപൈസ പെൻഷൻ ഇനത്തിൽ വർധിപ്പിച്ചില്ല. 1987 ൽ വീണ്ടും നായനാർ സർക്കാർ ഭരണത്തിലെത്തി. 45 ൽ നിന്നും 60 രൂ ആയി പെൻഷൻ വർധിപ്പിച്ചു. ഒരു മാസം പോലും കുടിശ്ശിക ഇല്ലാതെ വിതരണം ചെയ്യുകയും ചെയ്തു. പിന്നീട് 1991 ൽ അധികാരത്തിൽ വന്ന UDF സർക്കാരിൽ കരുണാകരനും ആൻ്റണിയും മാറി മാറി ഭരിച്ചു. അഞ്ച് പൈസ ആ സർക്കാറും വർധിപ്പിച്ചില്ല.
1996 മുതൽ 2001 വരെ വീണ്ടും നായനാർ സർക്കാർ. 60 രൂപ പെൻഷൻ ഇരട്ടിയായി വർധിപ്പിച്ച് 120 ആക്കി. കുടിശ്ശിക ഇല്ലാതെ വിതരണം ചെയ്തു. 2001ൽ വീണ്ടും ആൻ്റണി സർക്കാർ. 60 മാസത്തിൽ ഒരു രൂപ വർധിപ്പിച്ചില്ല. എന്ന് മാത്രമല്ല 28 മാസം പെൻഷൻ കുടിശ്ശിക വരുത്തി പാവങ്ങളെ വഞ്ചിക്കുകയും ചെയ്തു. 2006 ൽ വി.എസ് കേരള മുഖ്യമന്ത്രി ആയപ്പോൾ 120 ൽ നിന്ന് 500 രൂപയാക്കി പെൻഷൻ 4 ഇരട്ടിയിൽ
അധികമാക്കി വർധിപ്പിച്ചു. 60 മാസം ഭരിച്ച വി എസ് സർക്കാർ 90 മാസത്തെ പെൻഷൻ 5 വർഷത്തെ ഭരണ കാലയളവിൽ (ഏഴര വർഷത്തെ) പെൻഷൻ വിതരണം ചെയ്തു. 90 മാസം എങ്ങനെ എന്ന് കൂടെ പറയാം. 60 മാസം വി എസ് ഭരിച്ച കാലം. 28 മാസം ആൻ്റണി വരുത്തിയ കുടിശ്ശിക 2 മാസം ചരിത്രത്തിലാദ്യമായി അഡ്വാൻസും നൽകി വി എസ് സർക്കാർ.

ALSO READ: നാലില് പഠിക്കുമ്പോ ഞങ്ങടെ സ്‌കൂളിനെ ഒന്നാമനാക്കിയവനാ… അവന്‍ നിലമ്പൂരിനെ പൊന്ന് പോലെ നോക്കും

എന്നാൽ 2011 ൽ വീണ്ടും യുഡിഫ് അധികാരത്തിലെത്തി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി. ഭരണത്തിൻ്റെ അവസാന മാസം 100 രൂപ വർധിപ്പിച്ചെങ്കിലും 18 മാസം കുടിശ്ശിക ഉമ്മൻ‌ചാണ്ടി സർക്കാർ വരുത്തി. 34 ലക്ഷം പേർ മാത്രമായിരുന്നു ഉമ്മൻ ചാണ്ടി കാലത്തെ പെൻഷൻ വാങ്ങുന്നവരുടെ എണ്ണം. പെൻഷൻ വാങ്ങുന്നവരെ ഏറ്റവും ദ്രോഹിച്ച സർക്കാർ സത്യത്തിൽ ഉമ്മൻ ചാണ്ടിയുടേതാണ്. ഡിബിടി സിസ്റ്റം – പെൻഷൻകാർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ട്രാൻസർഫർ ചെയ്യും എന്ന് പറഞ്ഞ് 90 ഉം 100 ഉം വയസായ പാവങ്ങളെ പൊരിവെയിലത്തും പെരുമഴയത്തും ബാങ്ക് അക്കൗണ്ട് എടുക്കാൻ ക്യൂവിൽ നിർത്തി ബുദ്ധിമുട്ടിച്ചു. സർവിസ് ബാങ്കിൽ അക്കൗണ്ട് എടുത്തവരെ വീണ്ടും നാഷണലൈസ്ഡ് ബാങ്കിലേക്ക് പറഞ്ഞയച്ചു. രണ്ടാം നിലയിലും മൂന്നാം നിലയിലും എല്ലാം ഉള്ള ബാങ്കിൽ കയറി പാവങ്ങൾ കഷ്ടപ്പെട്ട് അക്കൗണ്ട് ഓപ്പൺ ചെയ്ത് വന്നപ്പോൾ നിങ്ങൾക്ക് പണം ലഭിക്കണമെങ്കിൽ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും ലിങ്ക് ചെയ്യണം എന്നും പറഞ്ഞ് അക്ഷയ കേന്ദ്രത്തിന് മുന്നിലേക്ക് വിട്ടു. ഇതൊക്കെ ചെയ്ത് വന്നിട്ടും 18 മാസം കുടിശ്ശിക ബാക്കി വച്ചാണ് യു ഡി എഫ് ഭരണത്തിൽ നിന്നിറങ്ങിയത്. ഉമ്മൻ ചാണ്ടി ഭരിച്ച 60 മാസത്തിൽ 40 മാസത്തെ പെൻഷനാണ് വിതരണം ചെയ്തത്. ആ കണക്കും പറയാം. ആകെ ഭരണ കാലയളവ് 60 മാസം. വി എസ് സർക്കാർ അഡ്വാൻസ് കൊടുത്ത 2 മാസം. കുടിശ്ശികയാക്കി വെച്ച 18 മാസവും കുറച്ചാൽ ബാക്കി 40 മാസം മാത്രം..!

ALSO READ:ക്ഷേമപെൻഷന്‍റെ കാര്യത്തിൽ കോൺഗ്രസുകാർ പറയുന്ന പച്ചക്കള്ളം 2016ലെ യുഡിഎഫ് പ്രകടനപത്രിക തന്നെ പൊളിച്ചടുക്കി!

2016 ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നു. 600 ൽ നിന്ന് പെൻഷൻ 1000 ആക്കി വർധിപ്പിച്ച് വീടുകളിൽ കൊണ്ടു പോയി പെൻഷകാരുടെ കൈകളിൽ കൊടുക്കും എന്ന വാഗ്ദാനം നടപ്പിലാക്കൽ ആയിരുന്നു സർക്കാർ എടുത്ത ആദ്യ മന്ത്രിസഭായോഗ തീരുമാനം. കുടിശ്ശികയുള്ള മുഴുവൻ പണവും കൃത്യമായി കണക്കാക്കി സഹകരണ ബാങ്ക് ജീവനക്കാർ പെൻഷൻകാരുടെ വീടുകളിൽ എത്തിച്ചു കൊടുത്തു. ഉമ്മൻ ചാണ്ടി കുടിശ്ശിക ആക്കി വെച്ച 18 മാസത്തെ പണം വരെ ഒറ്റയടിക്ക് കൊടുത്തു. LDF സർക്കാർ വന്ന ശേഷം ആദ്യമാസം തന്നെ 600 നിന്ന്1000 രൂപയായി പെൻഷൻ തുക വർധി പ്പിക്കുകയും ചെയ്തു. 15000 രൂപ കൈകളിൽ ലഭിച്ചപ്പോൾ പാവപ്പെട്ട മനുഷ്യരുടെ കണ്ണുകളിൽ കണ്ട തിളക്കം മലയാളികൾ ആരും മറന്നുകാണില്ല.
ചില പെൻഷനുകൾ 27 മാസം വരെ കുടിഗ്ഗിക ഉണ്ടായിരുന്നു. പ്രകടന പത്രികയിൽ പറഞ്ഞ 1000 രൂപയേക്കാൾ അപ്പുറം 2021 ഭരണം ഒഴിയുമ്പോൾ ഘട്ടം ഘട്ടമായി 1600 രൂപയിൽ എത്തിച്ച സർക്കാർ സർക്കാർ പെൻഷൻ വാങ്ങുന്നവരുടെ എണ്ണം 34 ലക്ഷത്തിൽ നിന്ന് 62 ലക്ഷത്തിൽ എത്തിച്ചു.

ALSO READ: ശങ്കുവും ബിര്‍ണാണിയും മുതല്‍ അഞ്ച് ലക്ഷം പേര്‍ക്ക് അന്തിയുറങ്ങാന്‍ വീടുകള്‍ വരെ… ഇടതുപക്ഷം എന്നും ഹൃദയപക്ഷം

2021ൽ പിണറായി സർക്കാറിന് തുടർഭരണം ലഭിച്ചു. ആ ചരിത്ര തുടർഭരണം എന്ന നേട്ടത്തിന് പ്രധാന കാരണങ്ങൾ സർക്കാറിൻ്റെ ക്ഷേമ പ്രവർത്തനങ്ങൾ കൂടി ആയിരുന്നു. ഇത് UDF ന് ഉണ്ടാക്കിയ അസ്വസ്ഥത ചെറുതല്ല എന്നത് കൊണ്ട് കൂടിയാണ് അഖിലേന്ത്യാ നേതാവ് വരെ പെൻഷൻ കൈക്കൂലിയാണ് എന്ന് അധിക്ഷേപിക്കുന്നത്. ഇടതുപക്ഷം ആഗ്രഹിക്കുന്നത് രണ്ടാം പിണറായി സർക്കാർ അധികാരം വിട്ടൊഴിയും മുമ്പ് പ്രകടന പത്രികയിൽ പറഞ്ഞ 2500 രൂ എന്ന വാഗ്ദാനത്തിൽ എത്തിക്കും എന്ന കാര്യത്തിലും സംശയമില്ല. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കിയില്ലെങ്കിൽ, അർഹതപ്പെട്ട കേന്ദ്ര വിഹിതം നൽകിയിരുന്നെങ്കിൽ ഇതിലും എത്രയോ മുമ്പ് തന്നെ 2500 രൂപ പെൻഷൻ തുകയാക്കി ഇടതുപക്ഷം ഉയർത്തിയേനെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News