പശ്ചിമേഷ്യൻ യുദ്ധം ലോകത്ത് എല്ലാ മേഖയലകളേയും ബാധിച്ച് തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ഇപ്പോഴിതാ വാഹന വിപണിയേയും ഇത് സാരമായി ബാധിച്ചിരിക്കുയാണ്. ലോകത്തെ തന്നെ ഇലക്ട്രിക് വാഹന വിപണയിൽ രണ്ടാമത് നിൽക്കുന്നരാണ് ബി വൈ ഡി. കമ്പനിയേയും യുദ്ധം ബാധിച്ചതായാണ് വിവരം.
ഇതോടെ എല്ലാ വാഹനങ്ങൾക്കും വില വർധിപ്പിക്കാനാണ് ഒരുങ്ങുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യയിലും വിപണി പിടിക്കാൻ ബി വൈ ഡി ക്ക് സാധിച്ചിരുന്നു. വ്യത്യസ്തമായി ലുക്കും ഫീച്ചറുകളുമുള്ള വാഹനത്തിന് ആരാധകരേറെയാണ്.
Also read: വാഹനവിപണിയിലും വിഷുക്കാലം; ഓഫറുകളുടെ ഗിയർ മാറ്റവുമായി പ്രമുഖ കമ്പനികൾ
എന്നാൽ ഇപ്പോൾ വാഹനത്തിൻ്റെ വില മോഡലുകളുടെ അടിസ്ഥാനത്തിൽ രണ്ട് മുതൽ മൂന്ന് ശതമാനം വരെ വർധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതായത് വാഹനത്തിൻ്റെ വില 50,000 രൂപ മുതൽ 1.7 ലക്ഷം വരെ വർധിക്കും. ഹോർമൂസ് കടലിടുക്കിൽ നിലനിൽക്കുന്ന പ്രതിസന്ധികളാണ് നിർമാതാക്കളെ ബാധിച്ചിരിക്കുന്നത്. അലുമിനിയം പെട്രോളിയം തുടങ്ങിയ അസംസകൃത വസ്തുക്കളുടെ വില വിർധനവാണ് കാരണമായത്. ഇവ ഇലക്ടിക് വാഹനങ്ങളുടെ ബാറ്ററി നിർമിക്കാൻ ഉപയോഗിക്കുന്നവയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

