ജാതി വിവേചന ആരോപണം: ജയശ്രീയുടെ നിയമ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ

D.Y.F.I. Shiju Khan

ജാതി അധിക്ഷേപവും വിവേചനവും നേരിട്ട ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജീവനക്കാരി ജയശ്രീയെ ഡിവൈഎഫ്ഐ പ്രവർത്തകർ സന്ദർശിച്ചു. ജില്ലാ സെക്രട്ടറി ഡോ. ഷിജുഖാൻ, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഷൈൻ, പ്രസിഡന്റ് വിഘ്‌നേഷ് , മേഖല കമ്മിറ്റി അംഗം അരുൺ ചന്ദ്രൻ എന്നിവർ അടങ്ങിയ സംഘം ജാതി വിവേചനത്തിനെതിരെയുള്ള ജയശ്രീയുടെയും കുടുംബത്തിൻ്റെയും നിയമ പോരാട്ടത്തിന് പിന്തുണ അറിയിച്ചു.

ജാതിവിവേചനത്തിൻ്റെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽ പെട്ട ജീവനക്കാരിയെ ജോലിയിൽ നിന്ന് ഒഴിവാക്കിയതും കടുത്ത ജാതി അധിക്ഷേപം നടത്തിയതും ഗൗരവമുള്ള വിഷയമാണ് എന്ന് ഡോ. ഷിജുഖാൻ ഫേസ്ബുക്കിൽ കുറിച്ചു. മനുഷ്യത്വവും മാനവികതയും കുട്ടികളെ പഠിപ്പിക്കേണ്ട സ്ഥാപനങ്ങൾ, പട്ടികജാതി വിഭാഗത്തിൽ പെട്ട ഒരു സ്ത്രീയോട് കാട്ടിയ വിവേചേനം അംഗീകരിക്കാനാവില്ല. പട്ടികജാതി, പട്ടിക വർഗ ജനവിഭാഗങ്ങളുടെ ഉന്നമനവും എല്ലാ തരം വിവേചനത്തിൽ നിന്നും അവർക്ക് പരിരക്ഷയും ഉറപ്പുവരുത്തേണ്ടത് സ്റ്റേറ്റിൻ്റെ ഉത്താരവാദിത്തമാണ് എന്നും ജാതിവിവേചനത്തിനെതിരെ അടിയന്തിര നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവണം എന്നും ഡോ. ഷിജുഖാൻ ഫേസ്ബുക്കിൽ ഇട്ട കുറിപ്പിൽ ആവശ്യപ്പെട്ടു.

Also read: തിരുവനന്തപുരത്ത് ദളിത് യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട സംഭവം, വിശദമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ

കഴിഞ്ഞ ആഴ്ചയാണ് ജാതി അധിക്ഷേപം നേരിട്ട കാര്യങ്ങൾ യുവതി വെളിപ്പെടുത്തിയത്. സംഭവത്തിൽ മനംനൊന്ത് ജയശ്രീ മാറനല്ലൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. നീ എസ് സി വിഭാഗത്തിൽപ്പെട്ടതല്ലേ എന്ന കാരണത്താൽ ജോലി നൽകില്ല എന്നായിരുന്നു ആക്ഷേപം. ശരീരത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്നും ജയശ്രീയ്ക്കെതിരെ സ്കൂൾ അധികൃതർ ആരോപണം ഉന്നയിച്ചതായും വിവരമുണ്ട്.

Caste discrimination allegations: DYFI announces support for Jayashree's legal battle
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News