ഓ​പ്പറേ​ഷ​ൻ സി​ന്ദൂ​റി​നെ കു​റി​ച്ച് വിശദീ​ക​രി​ക്കു​ന്ന കേ​ന്ദ്ര പ്ര​തി​നി​ധി സം​ഘം ഇന്ന് യുഎ​ഇ​യി​ലെ​ത്തും

operation-sindoor-trademark

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ കു​റി​ച്ച് ലോ​ക​രാ​ജ്യ​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കു​ന്ന കേ​ന്ദ്ര പ്രതിനിധി സം​ഘം ഇന്ന് യുഎഇ​യി​ലെ​ത്തും. അബുദാബിയിലെത്തുന്ന സംഘം യുഎഇ സഹിഷ്ണുതാകാര്യമന്ത്രിയുൾപ്പെടെയുളളവരുമായി കൂടിക്കാഴ്ച നടത്തും. രണ്ടു ദിവസമാണ് സംഘം യുഎഇയിലുണ്ടാവുക.

ശി​വ​സേ​ന എം.​പി ശ്രീ​കാ​ന്ത്​ ഏ​ക​നാ​ഥ്​ ഷി​ൻ​ഡെ ന​യി​ക്കു​ന്ന സം​ഘ​ത്തി​ൽ ഇടി മുഹമ്മദ്​ ബ​ഷീ​ർ എം.​പി, ബാ​ൻ​സു​രി സ്വ​രാ​ജ്​ എംപി, അ​തു​ൽ ഗാ​ർ​ഗ് എംപി, സാം​സി​ത്​ പാ​ത്ര എംപി, മ​ന​ൻ​കു​മാ​ർ മി​ശ്ര എംപി, മു​ൻ പാ​ർ​ല​മെ​ന്‍റ്​ അം​ഗം എ​സ്എ​സ്​ അ​ഹ്​​ലു​വാ​ലി​യ, മു​ൻ അം​ബാ​സി​ഡ​ർ സു​ജ​ൻ ചി​നോ​യ്​ ഉൾപ്പെടെ 8 പേരാണുളളത്.

ALSO READ: റിസള്‍ട്ട് കാത്ത്! പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

അബുദാബിയിലെത്തുന്ന സംഘം യുഎഇ സഹിഷ്ണുതാകാര്യമന്ത്രി ഷെയ്ഖ് നഹ്യാൻ മബാറക് അൽ നഹ്യാൻ , പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ കമ്മിറ്റി, ചെയർമാൻ ഡോ. അലി റാഷിദ് അൽ നുഐമി, നാഷണൽ മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ ഡോ. ജമാൽ അൽ കാബി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

വെളളിയാഴ്ച അൻവർ ഗർഗാഷ് ഡിപ്ലോമാറ്റിക് അക്കാദമി ഡയറക്ടർ ജനറൽ നിക്കോളായ് മ്ലാഡെനോവിനെയും സംഘം സന്ദർശിക്കും. ഓ​പ​റേ​ഷ​ൻ സി​ന്ദൂ​റി​ന്റെ പ​ശ്ചാ​ത്ത​ല​വും ന​ട​പ​ടി​ക​ളും സം​ഘം വി​ശ​ദീ​ക​രി​ക്കും.യു.​എ.​ഇ സ​ന്ദ​ർ​ശ​ന​ശേ​ഷം ഇ​തേ സം​ഘം ലൈ​ബീ​രി​യ, കോം​ഗോ, സി​യോ​റ ലി​യോ​ൺ എ​ന്നീ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News