‘കേരളത്തിന് എയിംസ് വരുമോ ? എപ്പോൾ, എവിടെ ?’; ശീതകാല – ബജറ്റ് സമ്മേളനങ്ങളിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച വിഷയത്തിൽ മറുപടിയില്ലാതെ ഒഴിഞ്ഞ് മാറി കേന്ദ്ര സർക്കാർ

john brittas about aiims

കേരളത്തിൽ എയിംസ് (AIIMS) സ്ഥാപിക്കുന്നത് സംബന്ധിച്ച് പാർലമെന്റിന്റെ കഴിഞ്ഞ ശീതകാല സമ്മേളനത്തിലും ബജറ്റ് സമ്മേളനത്തിലും ഡോ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച വിഷയത്തിൽ വ്യക്തമായി പ്രതികരിക്കാതെ ഒഴിഞ്ഞുമാറുന്ന മറുപടി നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കേരളത്തിന് എയിംസ് അനുവദിക്കുമോ, എപ്പോൾ, എവിടെ തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാതെ, നിലവിലുള്ള മറ്റ് പദ്ധതികളെക്കുറിച്ച് മാത്രം പരാമർശിച്ചാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി പ്രതാപ്‌റാവു ജാദവ് കത്തയച്ചിരിക്കുന്നത്.

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി 2025-ലെ മൺസൂൺ സമ്മേളനത്തിൽ രാജ്യസഭയിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ പുതിയ മറുപടിയിൽ ഈ ഉറപ്പിനെക്കുറിച്ച് പരാമർശമില്ലാത്തത് കേന്ദ്ര നിലപാടിലെ വൈരുദ്ധ്യത്തെയാണ് സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (PMSSY) പ്രകാരം രാജ്യത്ത് 22 എയിംസുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്ന് അവകാശപ്പെടുമ്പോഴും കേരളത്തിന്റെ പേര് ഇതിൽ ഉൾപ്പെട്ടിട്ടില്ല. പകരം കേരളത്തിലെ തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കുകൾ അനുവദിച്ച കാര്യം മാത്രമാണ് കത്തിൽ പറയുന്നത്.

ALSO READ: ‘പെട്രോൾ ഡീസൽ വർദ്ധനവിലൂടെ കേന്ദ്രം പാവപ്പെട്ട ജനതയുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നു’: 
കേരള കർഷകത്തൊഴിലാളി യൂണിയൻ

കോഴിക്കോട് കിനാലൂരിൽ എയിംസിനായി ഭൂമി കണ്ടെത്തി കേന്ദ്രത്തെ അറിയിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും, സംസ്ഥാനത്തിന്റെ ഈ ന്യായമായ ആവശ്യത്തോട് കേന്ദ്രം തുടർച്ചയായി മുഖം തിരിക്കുകയാണ്. കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് മുതൽക്കൂട്ടാകേണ്ട എയിംസ് എന്ന സ്വപ്ന പദ്ധതി സംബന്ധിച്ച് കേന്ദ്ര സർക്കാറിന്റെ ഈ കാലതാമസവും അവഗണനയും അത്യന്തം പ്രതിഷേധാർഹമാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News